Kerala News

സ്ഥല പരിമിതി മൂലം അടുക്കള പൊളിച്ച് മകൾ അമ്മയ്ക്ക് ചിത ഒരുക്കി.

തലവടി: തീരാ നൊമ്പരങ്ങള്‍ മാത്രം ബാക്കിയാക്കി തളർന്ന ശരീരവും മനസ്സുമായി വീൽചെയറിൽ ഇരുന്ന് ഷൈലജ അമ്മയുടെ മൃതദേഹത്തിൽ കൊള്ളി’ വെച്ചപ്പോൾ ഏവരുടെയും കണ്ണ് ഈറന ണിയിച്ചു .ഷൈലജയുടെ പിതൃ സഹോദര പുത്രനായ ജെനീഷ് കൃഷ്ണൻകുട്ടി നല്കിയ നെയ്യിൽ മുക്കിയ വിറക് കൊള്ളി ബന്ധുക്കളുടെ സഹായത്തോടെയാണ് ചലനമറ്റ കൈകൾ കൊണ്ട് ഷൈലജ അമ്മയുടെ മൃതദേഹത്തിൽ വെച്ചത്. ആനപ്രമ്പാൽ തെക്ക് പാലപറമ്പിൽ കക്കാടംപള്ളിൽ പരേതനായ പി.കെ. രാജപ്പന്റെ ഭാര്യ സരസമ്മയും (80) മരണത്തിന് കീഴടങ്ങിയതോടെ മകൾ ഷൈലജ ഏകാന്തതയുടെ തുരുത്തിലായി.

കഷ്ടിച്ച് രണ്ട് സെന്റ് പുരയിടത്തിൽ സന്നദ്ധ സംഘടന നിർമ്മിച്ച് നല്കിയ ഇവരുടെ വീടിന്റെ അടുക്കളയുടെ ഭിത്തി പൊളിച്ചാണ് സരസമ്മയ്ക്ക് ചിത ഒരുക്കിയത്. വസ്തുവിന്റെ പരിമിതി മൂലം ബന്ധുക്കളും അയൽവാസിയായ കെകെ എബിയും തങ്ങളുടെ വസ്തു സരസമ്മയ്യ്ക്ക് വേണ്ടി ചിത ഒരുക്കുന്നതിന് വിട്ടു കൊടുക്കാൻ തയ്യാറായിരുന്നെങ്കിലും ഷൈലജയുടെ ആഗ്രഹ പ്രകാരമാണ് അടുക്കളയുടെ ഭിത്തി പൊളിച്ച് സരസമ്മയ്ക്കായി ചിത ഒരുക്കിയത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന് നടക്കും.

സരസമ്മയുടെ ഭർത്താവ് രാജപ്പൻ 2019 ജനുവരി 4 ന് ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.കണ്ണടച്ചു തുറക്കാനും ശ്വാസം വിടാനും ഒഴികെ എന്തിനും തുണയായിരുന്ന അച്ഛന്റെ വേർപാട് മക്കളായ ഷിംജിയുടെയും ഷൈലജയുടെയും മനസ് തളർത്തിയിരുന്നു. മക്കളുടെ പ്രാഥമിക ആവശ്യങ്ങൾ ഉൾപ്പെടെ എല്ലാം ചെയ്യുവാൻ സഹായിച്ചിരുന്നത് അച്ഛൻ രാജപ്പൻ ആയിരുന്നു.തങ്ങളുടെ ജീവതാളമായിരുന്ന അച്ഛന്റെ മരണത്തിന് ശേഷം സരസമ്മ മക്കളുടെ ഏക ആശ്രയമായിരുന്നു.ശരീരത്തിന്റെ പേശികൾ ക്ഷയിക്കുന്ന രോഗം മൂലം മൂത്ത മകൻ ഷിംജി 21 വർഷത്തോളം കിടക്കയിൽ തന്നെയായിരുന്നു.പെട്ടെന്ന് ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് 2020 ജൂലൈ 9ന് ഷിംജി (46) മരണപ്പെട്ടു.

ഷിംജിയുടെ ചികിത്സക്കിടയിൽ ക്രമേണ സഹോദരി ഷൈലജയ്ക്കും (47) ഈ രോഗലക്ഷണം തുടങ്ങി. നേഴ്സ് ആയി ജോലി ചെയ്തു വരവെ ഷൈലജയെയും ഇതേ രോഗം ബാധിച്ചു.16 വർഷമായി ഷൈലജ കിടക്കയിൽ തന്നെയാണ്.

നിരാലംബയായ ഷൈലജയുടെ തുടർ പരിചരണവും സംരക്ഷണവും നല്‍കാന്‍ വിവിധ ധർമ്മ സംഘടനകള്‍ തയ്യാറായതായി എത്തിയെങ്കിലും ബന്ധുക്കൾ സംരംക്ഷിക്കുവാൻ ആണ് തീരുമാനം.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

2 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago