പമ്പ: ഹോട്ടൽ ജോലികളും മറ്റ് വിവിധ തരം ജോലികൾ ചെയ്യുന്നതിനും ഈ മണ്ഡലകാലത്ത് ആയരക്കണക്കിന് തൊഴിലാളികൾ ആവശ്യമാണ് .എന്നാൽഈ ജോലികൾ ചെയ്യുന്നതിന് ആരോഗ്യ വകുപ്പു നൽകുന്ന ഹെൽത്ത് കാർഡ് ആവശ്യമാണ്.എങ്കിലെ ജോലി നൽകു. ഇത്തരം കാർഡുകൾ തരപ്പെടുത്താനുള്ള തിടുക്കത്തിലാണ് തൊഴിലാളികൾ. എന്നാൽ കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു ആരോഗ്യ വകുപ്പു തന്നെ കാർഡ് നൽകും. എന്നാൽ തട്ടിക്കൂട്ട് പരിപാടിയിലൂടെ കാർഡ് നൽകുന്നതായ് വിവരം. ആരോഗ്യ വകുപ്പ് സ്ക്വഡ് ഇത്തരം തട്ടിപ്പുകൾ അധികാരികളെ അറിയിച്ചിട്ടുണ്ട്. ചില സ്വകാര്യ ലാബുകൾ ഹെൽത്ത് കാർഡ് പമ്പയിലും സമീപപ്രദേശങ്ങളിലും വിതരണം ചെയ്തതും കണ്ടെത്തിയിരുന്നു.സർക്കാർ ഡോക്ടറന്മാർ അടക്കം ഈ സംഘത്തിലുണ്ടെന്നും അറിയുന്നു. പരിശോധന കൂടാതെ ഇവർക്ക് കാർഡ് നൽകുന്നത് ഡോക്ടറന്മാർ ആണെന്നാണ് വിവരം. സീതത്തോട്, ചിറ്റാർ ഭാഗങ്ങളിലെ ലാബ് ജീവനക്കാർ കാറിലെത്തി രക്തസാമ്പിളുകൾ സ്വീകരിക്കുകയും കാർഡ് നൽകുകയും ചെയ്യുന്നു. ടൈഫോയ്ഡ് വാക്സിൻ എടുത്തശേഷമെ കാർഡ് നൽകാവു എന്ന നിബന്ധന കാറ്റിൽ പറത്തിയാണ് ഈ നീക്കം നടക്കുന്നത്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ കൂട്ടായ്മയായ എക്സ്റ്റ് ക്ഷൻ ഓഫീസേഴ്സ് ഫോറം എന്ന സൊസൈറ്റി…
തിരുവനന്തപുരം:ഇന്ന് ചർച്ച(meeting) നടത്തും. വൈകുന്നേരം 4 മണിക്ക് ഓൺലൈനായാണ് ചർച്ച. ആരെയും ഇറക്കി വിടില്ലെന്ന് മുഖ്യമന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകും.…
പത്തനംതിട്ട: റാന്നി പാലത്തിൽ നിന്നു പമ്പ നദിയിലേക്കു ചാടിയ മധ്യവസ്കൻ മരിച്ചു. മൈലപ്ര സ്വദേശി ജെയ്സൻ (48) ആണ് മരിച്ചത്. …
കൊല്ലം:അഷ്ടമുടി കായൽ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടായി ഇപ്പോഴും അഷ്ടമുടിയെ കുറിച്ച് പറയുമ്പോൾ ആയിരം നാക്കാണ്. പക്ഷേ നാക്കു മാത്രമായി മാറുകയാണ്.…
അഹമ്മദാബാദ്:ഗുജറാത്തിലെ ബാനസ്കാന്ത ജില്ലയിൽ പാലൻപൂർ അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് പൈപ്പ് ലൈൻ ജോലിക്കിടയിൽ അപകടത്തിൽ…
മുംബൈ:ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച…