ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ

കണ്ണൂര്‍. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട  കണ്ണൂർ  ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ്  പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ വാദിക്കുന്നു. തന്‍റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിലുണ്ട്.

മുൻകൂർ ജാമ്യാപേക്ഷയിലെ പി പി ദിവ്യയുടെ വാദങ്ങൾ ഇങ്ങനെ. യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ പോയതല്ല. അന്നേദിവസം   രാവിലെ ഒരു ഔദ്യോഗിക പരിപാടിയിൽ വച്ച് കലക്ടറാണ്  തന്നെ യാത്രയയപ്പ്
ചടങ്ങിലേക്ക് ക്ഷണിച്ചത്. നാടകീയ എൻട്രിയല്ല ഔദ്യോഗിക പരിപാടികളുടെ തിരക്കിലായതിനാൽ വൈകിയെന്നും വാദം. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനെ കുരുക്കിലാക്കുന്നതാണ് ഈ വാദങ്ങൾ. യോഗത്തിൽ സംസാരിക്കാൻ ക്ഷണിച്ചത്  ഡെപ്യൂട്ടി കലക്ടർ ശ്രുതി.  പരാമർശങ്ങളെല്ലാം സദുദ്ദേശപരം. മുൻകൂർ ജാമ്യ ഹർജിയിലും ആരോപണങ്ങൾ ആവർത്തിക്കുന്നു. നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന് പ്രശാന്ത് തന്നോട് വെളിപ്പെടുത്തി. നേരത്തെ ഗംഗാധരൻ എന്നയാളും സമാന പരാതി ഉന്നയിച്ചു. നവീൻ ബാബുവിനെതിരെ ഫയലുകൾ താമസിപ്പിക്കുന്നുവെന്ന പരാതിയുണ്ട്. ഫയൽ നീക്കം വേഗത്തിലാക്കണമെന്ന ഉദ്ദേശത്തിലാണ്  പരാമർശങ്ങൾ. ആരെയും മാനസികമായി വേദനിപ്പിക്കുക ലക്ഷ്യമിട്ടിരുന്നില്ല. അന്വേഷണത്തിൽ നിന്ന് ഒളിച്ചോടില്ലെന്നും ജാമ്യ ഹർജിയിൽ പി പി ദിവ്യ വാദിക്കുന്നു.  അതേസമയം കണ്ണൂർ കളക്ടറേറ്റിൽ എത്തിയ അന്വേഷണസംഘം കൂടുതൽ ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു.

News Desk

Recent Posts

വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.

തിരുവനന്തപുരം:വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന…

8 hours ago

മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…

9 hours ago

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി.

ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…

10 hours ago

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…

10 hours ago

മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…

11 hours ago

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

18 hours ago