Kerala News

സ്വർണ്ണം കണ്ടാൽ KSRTC കാരൻ്റെ കണ്ണ് മഞ്ഞളിക്കില്ല, അത് തുപ്പുകാരിയായാലും കണ്ടക്ടറായാലുംസ്വർണ്ണത്തിൻ്റെ കൃത്യമായ വിലയും തുക്കവും പറയാത്തത് അതറിഞ്ഞാൽ അവകാശികൾ ഒത്തിരി വരും.

തിരുവനന്തപുരം:ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിലാണ് സംഭവം നടക്കുന്നത്. അന്നേ ദിവസം സേവന വാരത്തിൻ്റെ ഭാഗമായി വികാസ് ഭവൻ യൂണിറ്റിലെ സ്വീപ്പറായ  P.അശ്വതി, S. ശ്രീലത, . മോഹനൻ നായർ ചേർന്ന് ബസ് പാർക്കിംഗ് എര്യയിലെ മൺവെട്ടി ഉപയോഗിച്ച് പുല്ല് മാറ്റി വൃത്തിയാക്കിന്നതിനിടയിൽ ശ്രീമതി അശ്വതിക്കാണ് മണ്ണിനിടയിൽ നിന്നും ഒരു കല്ല് വച്ച മോതിരം ലഭിക്കുന്നത്. അത് ലഭിച്ചയുടൻ അശ്വതി കുടെയുള്ള സഹപ്രവർത്തകരെ കാണിക്കുകയും സംശയം തോന്നിയതിനാൽ ചെളിയും മണ്ണും നീക്കം ചെയ്തു വൃത്തിയാക്കി സാർജൻ്റിനെ എൽപ്പിച്ചത്. സ്വർണ്ണ നിറത്തിലുള്ള സാധനങ്ങൾ KSRTC ക്ക് ലഭിച്ചാൽ വളരെയേറെ നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ഈ സ്വർണ്ണം ലഭിച്ചയാളുടെ സാന്നിധ്യത്തിൽ സ്വർണ്ണ കടയിൽ എൽപ്പിച്ച് സ്വർണ്ണമാണെന്ന് ഉറപ്പിച്ച്, അതിലെ കല്ല് മാറ്റി സ്വർണ്ണത്തിൻ്റെ അളവ് തൂക്കി, അതിൻ്റെ മാറ്റ്, ലഭിക്കുന്ന വില എന്നിവ രേഖാമൂലം എഴുതി വാങ്ങി KSRTC യുണിറ്റ് കൗണ്ടറിൽ അടച്ച് അതിന് ശേഷം സ്വർണ്ണമായതിനാൽ അത് ചീഫ് ഓഫീസിലെ ലോക്കറിൽ സൂക്ഷിക്കണം. അവകാശി തൻ്റെതാണ് എന്ന് തെളിയിക്കുന്ന രേഖകളും കൃത്യം അളവും നൽകിയാൽ KSRTC വിശദമായ അന്വേഷണം നടത്തി നിലവിലെ വിലയുടെ GST ചുമത്തി അപേക്ഷന് നൽകും. അരപവനിൽ അധികമുള്ള ഈ സ്വർണ്ണത്തിന് 10 വർഷത്തിലധികം പഴക്കമുണ്ട്.

നിരവധി തവണ KSRTC ബസിൽ നിന്നും ലഭിച്ച സ്വർണ്ണം കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാർ KSRTC യിൽ അടച്ച് സത്യസന്ധത തെളിയിച്ച് മാതൃകയായ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും 400 രൂപ മാത്രം ശമ്പളം വാങ്ങുന്ന ഒരു വനിത സ്വീപ്പർ സത്യസന്ധതയുടെ പര്യായമായി മാറിയതിൽ എല്ലാ KSRTC ജീവനക്കാർക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്. മറ്റുള്ളവരുടെ സ്വർണ്ണം കണ്ടാൽ മഞ്ഞളിക്കുന്നവരല്ല KSRTC ജീവനക്കാരെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ സംഭവം. ഇന്ന് 17 ആയിട്ടു കൂടി KSRTC ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. മറ്റുള്ളവർക്ക് മാതൃകയായ അശ്വതിയെ വികാസ് ഭവൻ യുണിറ്റ് ഓഫീസർ CP പ്രസാദ് പൊന്നാട അണിയിച്ച് ആദരിച്ചു. നെടുമങ്ങാട് വേങ്കവിള സ്വദേശിയായ എന്ന അശ്വതി പ്ലാസ്റ്റിക്ക് ഷീറ്റിട്ട ഒറ്റമുറി വീട്ടിൽ 3 പെൺകുട്ടികളും അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഓട്ടോ തൊഴിയായ ഭർത്താവ് 9 വർഷം മുൻപ് മരണപ്പെട്ടു.KSRTC ജീവനക്കാരുടെ നല്ല മനസ്സിന് നന്ദി ബിഗ് സല്യൂട്ട്

News Desk

Recent Posts

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

5 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

6 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

6 hours ago

ഇന്ന് എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; കേന്ദ്ര പരിസ്ഥിതി പഠന കേന്ദ്രം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച…

6 hours ago

ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിച്ച് മൊട്ട ഗ്ലോബൽ.

എടത്വ: ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ 'സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ' സമാപനം…

7 hours ago

കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കി,എന്റെ കൈയ്യില്‍ കവടിയില്ല എന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം.

പാലക്കാട്: കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുക. സരിനെ നിര്‍ത്തിയാല്‍…

7 hours ago