Categories: JOBKerala News

“സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ക്ക് പെർമിറ്റിൽ ഇളവ്”

തിരുവനന്തപുരം:സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്.കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിച്ചു.അപകട നിരക്ക് കൂട്ടുമെന്ന ഉദ്യോഗസ്ഥ അഭിപ്രായം മറികടന്നാണ് സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.പെർമിറ്റിൽ ഇളവ് അനുവദിക്കണമെന്ന് സിഐറ്റിയുവും ആവശ്യപ്പെട്ടിരുന്നു.

ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു
ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്.ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തായിരുന്നു പെർമിറ്റ് നിയന്ത്രിയിച്ചത്.പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് ഓട്ടോ
റിക്ഷ യൂണിയന്‍റെ സി.ഐ.ടി.യു കണ്ണൂർ മാടായി ഏര്യ കമ്മിറ്റി അപേക്ഷ നൽകിയിരുന്നു.മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിരവധി പ്രാവശ്യം ഇക്കാര്യം ചർച്ച ചെയ്തു.ദീർഘദൂര പെർ‍മിറ്റുകള്‍ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദ്ദേശം.ദീർഘദൂരയാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ,സീൽറ്റ് ബെൽറ്റ് ഇല്ല എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥ എതിർപ്പ്.അതോറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരുംഅപകട സാധ്യത ചൂണ്ടികാട്ടി.എന്നാൽ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്.ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐ.ജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് ഓട്ടോറിക്ഷകൾക്കു സംസ്ഥാനത്തുടനീളം സർവീസ് നടത്താൻ പെർമിറ്റ് അനുവദിച്ചത്.

News Desk

Recent Posts

മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…

23 mins ago

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി.

ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…

53 mins ago

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…

1 hour ago

മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…

2 hours ago

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

9 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

16 hours ago