ഷവർലെ ക്രൂയിസ് കാറിൽ കടത്തി കൊണ്ട് വന്ന 25 കിലോയോളം കഞ്ചാവുമായി പിടിയിലായി.

പാരിപ്പള്ളി:ഇരുപത്തഞ്ച് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെസ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, കൊല്ലം എക്‌സൈസ് സർക്കിൾ പാർട്ടിയും കൊല്ലം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽപിടികൂടി.ആന്ധ്രയിൽ നിന്നും HR. 26.BQ.8090 എന്ന നമ്പറുള്ള ഷവർലെ ക്രൂയിസ് കാറിൽ കടത്തി കൊണ്ട് വന്ന 25 കിലോയോളം കഞ്ചാവ് കണ്ടെത്തി, വാഹനത്തിൽ ഉണ്ടായിരുന്ന വിഷ്ണു, അനീഷ് എന്നിവരെ പിടികൂടിയത്.ഒന്നാം പ്രതി വിഷ്ണു 100 കിലോയോളം കഞ്ചാവുമായി പിടിയിലായതിനെ തുടർന്ന് വിശാഖപട്ടണം ജയിലിൽ ഏഴ് മാസത്തോളം കഴിഞ്ഞ ശേഷം ജാമ്യത്തിൽ നിൽക്കവേയാണ് ഈ കേസിൽ പിടിയിലായത്. രണ്ടാം പ്രതി അനീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട യാളുമാണ്.പാരിപ്പള്ളി വർക്കല മേഖലയിൽ കഞ്ചാവിന്റെ മൊത്തവിൽപ്പനക്കാരാണിവർ.
കേസ് കണ്ടെടുത്ത പാർട്ടിയിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിനെ കൂടാതെ , എക്‌സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്,ടി.ആർ മുകേഷ് കുമാർ,എസ്. മധുസൂദനൻ നായർ,ആർ. ജി.രാജേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, മുഹമ്മദ് അലി, രജിത്ത്.കെ.ആർ,അരുൺ കുമാർ എം. എസ്‌, ബസന്ത്, രജിത് ആർ. നായർ,സിവിൽ എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്,വിനോജ് ഖാൻ സേട്ട് എന്നിവരും കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ്,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )ജോൺ, പ്രിവന്റീവ് ഓഫീസർ ഷെറിൻ രാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീവാസ്,അഖിൽ എന്നിവരും കൊല്ലം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, അനീഷ്, ജൂലിയൻ, അജിത്ത് എന്നിവരും പങ്കെടുത്തു.

News Desk

Recent Posts

ഗുജറാത്തിൽ മലയാളി യുവാവ് അപകടത്തിൽ മരിച്ചു.

അഹമ്മദാബാദ്:ഗുജറാത്തിലെ ബാനസ്കാന്ത ജില്ലയിൽ പാലൻപൂർ അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് പൈപ്പ് ലൈൻ ജോലിക്കിടയിൽ അപകടത്തിൽ…

3 hours ago

ഫെയ്മ മഹാരാഷ്ട്ര വയനാട് ദുരിത ബാധിതർക്ക് 30 1876,41 രൂപ സഹായം എത്തിച്ചു

മുംബൈ:ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച…

3 hours ago

“വോട്ടെണ്ണലിന് ജില്ലയൊരുങ്ങി”

എസ്.കെ.എം.ജെ സ്‌കൂള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രം · രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും · ആദ്യം എണ്ണുന്നത് തപാല്‍…

5 hours ago

“മരിച്ചതായി സ്ഥിരീകരിച്ചയാള്‍ ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഉണര്‍ന്നു: മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്‌പെൻഷൻ”

രാജസ്ഥാൻ: മരിച്ചതായി സ്ഥിരീകരിച്ചയാള്‍ ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ബധിരനും മൂകനുമാണ് ഡോക്ടര്‍മാര്‍ മരിച്ചതായി…

6 hours ago

“മൂന്നാമത് ഡി. സാജു മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി”

കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ അംഗവും മുൻ റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡി സാജുവിന്റെ സ്മരണാർത്ഥം കേരള…

6 hours ago

“പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം:പ്രതികൾ പിടിയിൽ”

കണ്ണനല്ലൂർ, പരവൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. ചേരിക്കോണം ചരുവിള…

6 hours ago