“സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ് പിടിയിലായത്”

കോടതി ശിക്ഷ വിധിച്ച ശേഷവും പിടിതരാതെ മുങ്ങി നടന്ന നിരവധി കേസുകളിലെ പ്രതികൾ കൊല്ലം സിറ്റി പോലീസ് നടത്തിയ സപെഷ്യൽ ഡ്രൈവിൽ പിടിയിലായി. ഇരവിപുരം സ്റ്റേഷനിൽ 10 കേസുകളും കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ 9 കേസുകളും ഉൾപ്പടെ 58 കേസിലെ പ്രതികളാണ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ് പിടിയിലായത്. കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ 1993 ൽ രജിസ്റ്റർ ചെയ്യ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ കൊല്ലം ഉമ്പയിൽ ഹൗസിൽ രാമൻ നായർ മകൻ രാജ്‌മോഹനാണ് പിടിയിലായവരിൽ ഏറ്റവും പഴക്കമുള്ള കേസിലെ പ്രതി. സ്‌പെഷ്യൽ ഡ്രൈവിൽ പിടിയിലായ കൊല്ലം തെക്കേവിള അമൃത കുളത്തിൽ തോട്ടത്തിൽ വീട്ടിൽ രാജു, ഇരവിപുരം സ്റ്റേഷനിൽ എട്ടും കൊട്ടിയം സ്റ്റേഷനിൽ ഒരു കേസും അടക്കം ഒമ്പത് സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കോടതി ശിക്ഷ വിധിച്ച പ്രതിയാണ്. കരുനാഗപ്പള്ളി സ്റ്റേഷനിൽ പിടിയിലായ കൃഷ്ണപുരം കാവിലഴികത്ത് ഹൗസിൽ പുരുഷോത്തമൻ മകൻ സ്‌പൈഡർ സുനിൽ എന്നറിയപ്പെടുന്ന സുനിൽകുമാർ കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. മോഷണ ശേഷം ഒളിവിൽ കഴിയാൻ വിദഗ്ധനായ ഇയാളെ വളരെ ശ്രമകരമായാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. പിടിയിലായ പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി എ.സി.പി നസീറിന്റെ നേതൃത്വത്തിലാണ് സ്‌പെഷ്യൽ ഡ്രൈവ് ഏകോപിപ്പിച്ചത്. കൊല്ലം സിറ്റി പോലീസ് പരിധിയിൽ ശിക്ഷാ വിധിക്ക് ശേഷം ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

News Desk

Recent Posts

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

2 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

8 hours ago

സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…

8 hours ago

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ     തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…

8 hours ago

ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് തൃശ്ശൂർ നാലാം സ്ഥാനത്ത്

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…

9 hours ago

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…

12 hours ago