തിരുവനന്തപുരം: കേരള രാഷ്ടീയത്തിൽ ബിജെ.പിയുടെ നേതാവായ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോകാൻ തുടങ്ങിയത് തന്നെ എന്തോ അജണ്ട നിശ്ചയിച്ചു തന്നെ. കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പലതും സന്ദീപ് സി.പിഎം ലേക്ക് എന്നായിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസിലേക്ക് പോകുമ്പോൾ. ബിജെ.പി നൽകിയുരുന്നതൊന്നും സന്ദീപിന് കോൺഗ്രസിൽ ഉണ്ടാകുമോ. ഇപ്പോൾ തന്നെ രാഷ്ട്രീയ പരമായി വളരെ പ്രതിസന്ധിയുള്ള നിലയിൽ നിൽക്കുകയാണ് കോൺഗ്രസ്. ഈ അവസരത്തിലാണ് മലക്കംമറിച്ചിൻ നടത്തിയിരിക്കുന്നത്.
ബിജെപിയിൽ പോയത് നന്നായെന്നും ബിജെപിയിൽ തുടരണമെങ്കിൽ സഹനം വേണമെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മുരളീധരൻ പറഞ്ഞത് കോൺഗ്രസ്സിൽ തന്നെ പ്രശ്നമാണ് പിന്നെ അയാൾ വന്നിട്ട് എന്ത് കാര്യം എന്നാണ്. ജീവിതം മുഴുവൻ കോൺഗ്രസ്സിൽ പ്രവർത്തിച്ചവർക്ക് കസേര ഇല്ല. അപ്പോ കസേര കിട്ടാത്തതിന് പിണങ്ങി കോൺഗ്രസ്സിൽ ചേരുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായ സന്ദീപ് വാര്യർ.
കോൺഗ്രസ് ദുർഭരണം സൈനികരോട് കാട്ടിയ നന്ദികേടിനെതിരെ പടപൊരുതിയ അഭിമാനിയായ സൈനികൻ്റെ മകനാണ് താൻ എന്നായിരുന്നല്ലൊ ഇന്നലെ വരെ ഉണ്ടായിരുന്ന വീമ്പ് പറച്ചിൽ ‘…ഒരു കസേരക്ക് വേണ്ടി അച്ഛനേയും ആർഎസ്എസ് പ്രചാരകനായിരുന്നു എന്ന് താങ്കൾ പറഞ്ഞ അമ്മാവനേയും മറന്നു പോയോ? ബി.ജെ.പി യുടെ നാവായിരുന്നു എന്ന് പറഞ്ഞതിനോട് വിയോജിപ്പില്ലെങ്കിലും കാലും കയ്യുമായിരുന്നു എന്ന് പറയരുത്. ഒരു കൊടി കെട്ടിയ പാരമ്പര്യമൊ കഷ്ടപ്പാടോ താങ്കൾ ഈ പാർട്ടിക്ക് വേണ്ടി ചെയ്തിട്ടില്ല. താങ്കൾക്ക് പറ്റിയ പാർട്ടിയിലേക്ക് തന്നെയാണ് താങ്കൾ പോയിരിക്കുന്നത്. പക്ഷെ അവിടെ കഷ്ടപ്പെടുന്ന ധാരാളം കോൺഗ്രസ് പ്രവർത്തകരുണ്ട്. അവരെ ഓർത്ത് എനിക്ക് ദുഃഖമുണ്ട്.
ഈ പാർട്ടിയിൽ തുടരണമെങ്കിൽ സഹനം വേണം – ആർത്തി പാടില്ല. എല്ലാം നഷ്ടപ്പെടുമെന്ന് സ്വയം നിശ്ചയം ചെയ്ത് ഇറങ്ങി തിരിച്ചവരുടെ സംഘടനയാണ് സംഘപരിവാർ,അവിടെ കസേരക്ക് സ്ഥാനം ഇല്ല. മനസ്സിൽ ആദർശം ഉള്ളവർക്ക് അധികാരത്തിൻ്റെ ആർത്തിയിൽ കസേര കിട്ടാത്തതിന് പാർട്ടിയെയും പ്രവർത്തകരേയും ഉപേക്ഷിക്കാനാവില്ല.ഇതിൽ അവസരവാദികളുടെ എണ്ണം കുറവാണ്. കോൺഗ്രസ് അല്ല ബിജെപി. സന്ദീപ് പോയതുകൊണ്ട് ഒരു ചുക്കും ഈ പാർട്ടിക്ക് സംഭവിക്കില്ല. ഇന്നലെ വരെ പറഞ്ഞത് ഇന്ന് തിരുത്തിപ്പറയാൻ കഴിയുന്ന നിങ്ങളാണ് ഏറ്റവും വലിയ വീമ്പ് പറച്ചിൽ കാരൻ. ഇലക്ഷന് മുന്നേ പോയാൽ എന്തോ കിട്ടുമെന്ന് കരുതിയാ പോണത് അവിടെ ഒന്നും കിട്ടില്ല. ബിജെ.പിയിൽ നിന്ന് ആരും നിങ്ങളോടൊപ്പം വരില്ല. ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ കൂട്ടായ്മയായ എക്സ്റ്റ് ക്ഷൻ ഓഫീസേഴ്സ് ഫോറം എന്ന സൊസൈറ്റി…
തിരുവനന്തപുരം:ഇന്ന് ചർച്ച(meeting) നടത്തും. വൈകുന്നേരം 4 മണിക്ക് ഓൺലൈനായാണ് ചർച്ച. ആരെയും ഇറക്കി വിടില്ലെന്ന് മുഖ്യമന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകും.…
പത്തനംതിട്ട: റാന്നി പാലത്തിൽ നിന്നു പമ്പ നദിയിലേക്കു ചാടിയ മധ്യവസ്കൻ മരിച്ചു. മൈലപ്ര സ്വദേശി ജെയ്സൻ (48) ആണ് മരിച്ചത്. …
കൊല്ലം:അഷ്ടമുടി കായൽ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടായി ഇപ്പോഴും അഷ്ടമുടിയെ കുറിച്ച് പറയുമ്പോൾ ആയിരം നാക്കാണ്. പക്ഷേ നാക്കു മാത്രമായി മാറുകയാണ്.…
അഹമ്മദാബാദ്:ഗുജറാത്തിലെ ബാനസ്കാന്ത ജില്ലയിൽ പാലൻപൂർ അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് പൈപ്പ് ലൈൻ ജോലിക്കിടയിൽ അപകടത്തിൽ…
മുംബൈ:ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച…