Kerala News

വിദ്യാഭ്യാസ, സാംസ്കാരിക വിപ്ലവത്തിൽ ഓത്തുപള്ളികളുടെ സ്ഥാനം തള്ളിക്കളയാനാവില്ല: സമദാനി.

പൊന്നാനി: സമകാലിക ഇന്ത്യയിൽ ഓത്തുപള്ളികൾ അടച്ചുപൂട്ടാൻ വെമ്പുന്നവർ ചരിത്രം ഓർക്കണമെന്നും ഇന്ന് കാണുന്ന പല ഉപരിപഠന-ഗവേഷണ സ്ഥാപനങ്ങളുടെയും തുടക്കം ഓത്തുപള്ളികളായിട്ടായിരുന്നെന്നും ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ഫാറൂഖ് കോളെജ് ഉൾപ്പടെയുള്ള വിവിധ സ്ഥാപനങ്ങൾക്ക് സ്വത്തുക്കൾ വഖ്ഫ് ചെയ്തുനൽകുക പതിവായിരുന്നെന്നും അതിന്റെ ഗുണം ലഭിച്ചത് ഏതെങ്കിലും വിഭാഗക്കാർക്ക് മാത്രമല്ലെന്നും നാനാവിധ മതസ്ഥർക്ക് പഠിക്കാനും ജോലി ചെയ്യാനും അവസരമൊരുക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ നൂറ്റാണ്ടുകൾക്കു മുന്നേ വിദ്യാഭ്യാസത്തിനു ചുക്കാൻ പിടിക്കാൻ മുന്നിൽ നിന്ന സ്ഥാപനമാണ്. വർഗീയതയെ ചെറുക്കാനും സാംസ്കാരികത വളർത്താനും നിലനിൽക്കുന്ന സ്ഥാപനങ്ങളെ സ്വാർത്ഥ താല്പര്യങ്ങൾ മുൻനിർത്തി അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും സമദാനി പറഞ്ഞു. പൊന്നാനി എം.ഐ ട്രെയിനിങ് കോളേജിൽ 2022-2024 വർഷത്തെ ബി.എഡ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് സമദാനി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.നസീറലി എം.കെ, മഊനത്തുൽ ഇസ്ലാം സഭ സെക്രട്ടറി എ.എം അബ്ദുസ്സമദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ വി.കെ.എം ഷാഫി എന്നിവർ സംസാരിച്ചു. സി എ.എം.എ കരീം, മുത്തുക്കോയ തങ്ങൾ , ലുഖ്മാൻ തങ്ങൾ, അഹമ്മദ് ബാഖഫി തങ്ങൾ, കെ.വി ഹബീബുള്ള, ടി.ടി ഇസ്മായിൽ, മുഹമ്മദ് സലിം, മുഹമ്മദ് ഇഖ്‌ബാൽ, ബേബി പാർവതി, നബീൽ തെക്കേലക്കത്, അബ്ദുൽ മനാഫ്, ജെർജീസ് റഹ്‌മാൻ, ഷീബ എ.വി, ഫാത്തിമ പി.പി, ഷംസു പി.പി, മുഹമ്മദ് സഫീർ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. ബിരുദദാന ചടങ്ങിനെത്തുടർന്ന് പൊന്നാനിയിലെ പ്രശസ്ത കലാകാരന്മാരായ താജുദ്ദീൻ, നസീർ, ഹംസ, വിനു പത്തോടി, ആമേൻ ഫാറൂഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യ സംഘടിപ്പിച്ചു.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

2 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

2 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago