വി.ഇ.ഒ മാരോട് പ്രതികാര മനോഭാവത്തോടെ പെരുമാറരുത് – ജോയിന്റ് കൗണ്‍സില്‍

തിരുവനന്തപുരം:തദ്ദേശ വകുപ്പിലെ ഏകീകരണത്തെ തുടര്‍ന്ന് വാനിഷിംഗ് കാറ്റഗറിയായി തീര്‍ന്ന കേരളത്തിലെ 1600 ല്‍ അധികം വരുന്ന വില്ലേജ് എക്റ്റന്‍ഷന്‍ ജീവനക്കാരെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ട റൂറല്‍ ഡയറക്ടറുടെ ഒക്ടോബര്‍ 30 ലെ വിവാദ ഉത്തരവ് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചചന്ദ്രന്‍ കല്ലിംഗലും ആവശ്യപ്പെട്ടു. ഉപതെരെഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന ഘട്ടത്തില്‍ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ദ്രോഹിക്കുന്ന ഉത്തരവ് ഏകപക്ഷീയമായി പുറപ്പെടുവിച്ചത് സംശയാസ്പദമാണ്. ഉത്തരവ് വേണ്ടത്ര അവധാനതയില്ലാതെയാണ് പുറപ്പെടുവിച്ചതെന്നതു കൊണ്ടാണ് ഉത്തരവില്‍ ഭേദഗതി വരുത്തി പുതിയ നിര്‍ദ്ദേശം പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ പുറപ്പെടുവിച്ചത്. അതും ചട്ടങ്ങള്‍ക്ക് വിരുദ്ധവും ജീവനക്കാരുടെ അഭിപ്രായം പരിഗണികാത്തതുമാണ്. സര്‍വ്വീസ് മേഖലയില്‍ നടത്തുന്ന പുതിയ ഏതു പരിഷ്‌ക്കാരവും ഏകപക്ഷീയമാകരുത്. ചര്‍ച്ചകള്‍ക്ക് ഇടം നല്‍കണം. സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ചകളിലൂടെ വിഷയം പരിഹരിക്കാമെന്ന ഉറപ്പാണ് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഓഫീസ് കവാടത്തില്‍ ആയിരത്തിലധികം വി.ഇ.ഒമാര്‍ പങ്കെടുത്ത് ജോയിന്റ് കൗണ്‍സില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നല്‍കിയ ഉറപ്പ്. ആ ഉറപ്പ് പാലിക്കുന്നതു വരെ ഹാജര്‍ രേഖപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങളില്‍ തര്‍ക്കങ്ങളില്‍പ്പെടുത്തി സര്‍വ്വീസ് മേഖലയെ കലുഷിതമാക്കരുത്. വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ പുതിയ സര്‍ക്കുലര്‍ പ്രകാരം ഒപ്പിടാതെ പഴയ സ്ഥിതിയില്‍ ഹാജര്‍ രേഖപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്. അതു പ്രതിഷേധത്തിന്റെ ഭാഗമായി തുടരുകയാണ്. ആ പ്രതിഷേധ സമരത്തിന് ജോയിന്റ് കൗണ്‍സില്‍ പിന്തുണ ഉണ്ടാവും. പ്രതിഷേധിക്കുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ ചില പഞ്ചായത്ത് സെക്രട്ടറിമാര്‍ നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹമാണ്. അത്തരം പ്രതികാര നടപടികള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ടി വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനവും നല്‍കി.

News Desk

Recent Posts

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

6 hours ago

സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…

7 hours ago

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ     തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…

7 hours ago

ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് തൃശ്ശൂർ നാലാം സ്ഥാനത്ത്

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…

7 hours ago

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…

10 hours ago

വംശിക്കും സുഹൃത്തുക്കൾക്കും വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ കൂടെ കിടക്കണം ! സഹികെട്ടു യുവതിയുടെ പരാതി, പിന്നെ അറസ്റ്റ് .

വംശിക്കും സുഹൃത്തുക്കൾക്കും വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ കൂടെ കിടക്കണം ! സഹികെട്ടു യുവതിയുടെ പരാതി, പിന്നെ അറസ്റ്റ് വിശാഖപട്ടണത്ത് 20 കാരിയായ…

18 hours ago