ശമ്പള പ്രതിസന്ധി: നാളെ മുതൽ 108ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം.

എല്ലാ മാസവും 7-ാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിച്ച ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് കമ്പനിക്കെതിരെ നാളെ മുതൽ ആംബുലൻസ് ഡ്രൈവർമാർ പ്രതിഷേധമാരംഭിക്കും.

ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് (IFT )കേസുകൾ എടുക്കാതെയാണ് പ്രതിഷേധമാരംഭിക്കുന്നത്.

എന്നാൽ അടിയന്തിര സർവ്വീസുകളായ റോഡുപകടങ്ങളിൽപ്പെടുന്നവരേയും, വീടുകളിലെ രോഗികളെയും കുട്ടികളേയും എടുത്തു കൊണ്ടായിരിക്കും പരോക്ഷസമരം നടത്തുന്നത്.

2019 മുതലാണ് എല്ലാ ജില്ലാകളിലും കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനമാരംഭിക്കുന്നത്.
ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഹൈദ്രാബാദ് ആസ്ഥാനമായ ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് കമ്പനിക്കാണ്.

2019-ൽ സർവ്വീസ് ആരംഭിച്ചത് മുതൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ഒരു കൃത്യമായ തീയതി നിശ്ചയിച്ചല്ലായിരുന്നു.

2021ൻ്റെ ആരംഭത്തിൽ യൂണിയൻ്റെ സമ്മർദ്ദംമൂലമാണ് എല്ലാ മാസവും 7-ാം തീയതി മുതൽ ശമ്പള വിതരണമാരംഭിച്ചത്.

എന്നാൽ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകാത്ത സാഹചര്യത്തിലാണ് ശമ്പളം ലഭിക്കുന്നത് വരെ പരോഷമായ സമരമാരംഭിക്കുന്നതെന്ന് യൂണിയൻ ജില്ലാ പ്രസിഡൻ്റ് അഞ്ചുതെങ്ങ് സുരേന്ദ്രനും ജനറൽ സെക്രട്ടറി സുബിൻ. S S ഉം അറിയിച്ചു.

News Desk

Recent Posts

“വില്ലേജ് എക്സ്റ്റ്ഷർ ഓഫീസേഴ്സിൻ്റെ പുതിയ നേതൃത്വം എക്സ്റ്റഷൻ ഓഫീസേഴ്സ് ഫോറം എന്ന പേരിൽ പുതിയ സംഘടനനിലവിൽ വന്നു”

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ കൂട്ടായ്മയായ എക്സ്റ്റ് ക്ഷൻ ഓഫീസേഴ്സ് ഫോറം എന്ന സൊസൈറ്റി…

48 mins ago

മുനമ്പം വിഷയം ഇന്ന് സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി വൈകിട്ട് 4 ന് ചർച്ച നടത്തും.

തിരുവനന്തപുരം:ഇന്ന് ചർച്ച(meeting) നടത്തും. വൈകുന്നേരം 4 മണിക്ക് ഓൺലൈനായാണ് ചർച്ച. ആരെയും ഇറക്കി വിടില്ലെന്ന് മുഖ്യമന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകും.…

4 hours ago

ആദ്യം ചാടിയ സ്ഥലത്ത് ആഴം കുറവായിരുന്നു. ഇവിടെ നിന്നു എഴുന്നേറ്റ് ജെയ്സൻ ആഴമുള്ള സ്ഥലത്ത് പോയി ചാടി മരിച്ചു.

പത്തനംതിട്ട: റാന്നി പാലത്തിൽ നിന്നു പമ്പ നദിയിലേക്കു ചാടിയ മധ്യവസ്കൻ മരിച്ചു. മൈലപ്ര സ്വദേശി ജെയ്സൻ (48) ആണ് മരിച്ചത്. …

6 hours ago

ജീവനാണ് ജീവിക്കണം അഷ്ടമുടി, പക്ഷേ വർഷങ്ങൾ പലതു കടന്നുപോയി, ഇപ്പോഴുംകായലിനു ദുരിതമാണ്.

കൊല്ലം:അഷ്ടമുടി കായൽ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടായി ഇപ്പോഴും അഷ്ടമുടിയെ കുറിച്ച് പറയുമ്പോൾ ആയിരം നാക്കാണ്. പക്ഷേ നാക്കു മാത്രമായി മാറുകയാണ്.…

6 hours ago

ഗുജറാത്തിൽ മലയാളി യുവാവ് അപകടത്തിൽ മരിച്ചു.

അഹമ്മദാബാദ്:ഗുജറാത്തിലെ ബാനസ്കാന്ത ജില്ലയിൽ പാലൻപൂർ അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് പൈപ്പ് ലൈൻ ജോലിക്കിടയിൽ അപകടത്തിൽ…

14 hours ago

ഫെയ്മ മഹാരാഷ്ട്ര വയനാട് ദുരിത ബാധിതർക്ക് 30 1876,41 രൂപ സഹായം എത്തിച്ചു

മുംബൈ:ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച…

15 hours ago