കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ രത്നകുമാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മുമ്പാകെ ജില്ലാ പഞ്ചായത്ത് ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. പേരാവൂർ ഡിവിഷൻ ആറിലെ അംഗം യുഡിഎഫ് സ്ഥാനാർഥി ജൂബിലി ചാക്കോയെ ഏഴിനെതിരെ 16 വോട്ടുകൾക്കാണ് അഡ്വ. കെ കെ രത്നകുമാരി പരാജയപ്പെടുത്തിയത്. ഭരണ, പ്രതിപക്ഷ അംഗങ്ങൾ പുതിയ പ്രസിഡന്റിനെ അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഹാരാർപ്പണം നടത്തി.
വരണാധികാരി ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങളെ കുറിച്ചുള്ള വിശദമായ വിവരണത്തോടെ രാവിലെ 11 മണിക്കാണ് ജില്ലാ പഞ്ചായത്ത് ഹാളിൽ തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമായത്. തുടർന്ന് സ്ഥാനാർഥികൾക്കായുള്ള നാമനിർദേശം ക്ഷണിച്ചു. തില്ലങ്കേരി ഏഴാം ഡിവിഷൻ അംഗം അഡ്വ. ബിനോയ് കുര്യൻ പരിയാരം 23ാം ഡിവിഷൻ അംഗം അഡ്വ. കെ.കെ രത്നകുമാരിയെ നാമനിർദേശം ചെയ്തു. കൂടാളി 16ാംഡിവിഷൻ അംഗം വി.കെ സുരേഷ് ബാബു പിൻതാങ്ങി.
പ്രതിപക്ഷത്തു നിന്നും ആലക്കോട് രണ്ടാം ഡിവിഷൻ അംഗം തോമസ് വെക്കത്താനം പേരാവൂർ ആറാം ഡിവിഷൻ അംഗം ജൂബിലി ചാക്കോയെ നാമനിർദേശം ചെയ്തു. ചെറുകുന്ന് 21ാം ഡിവിഷൻ അംഗം ആബിദ ടീച്ചർ പിന്താങ്ങി. തുടർന്ന് 23 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. കല്യാശ്ശേരി 20ാം ഡിവിഷൻ അംഗം പി.പി ദിവ്യ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.കെ ബിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു
കൊല്ലം:കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനില മരണപ്പെട്ടു.…
തിരുവനന്തപുരം:ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ മൊബൈൽ ആപ് കൊണ്ടുവരാൻ സർക്കാർ തീരുമാനം. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിൻ്റെ തട്ടിപ്പ് തടയാനാണ്…
ഗുരുതരമായ സ്വഭാവ ദൂഷ്യത്തെ തുടർന്ന് കോളേജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് ബിഎസ്സി ബിരുദകോഴ്സിന്‍റെ അഞ്ചും ആറും സെമസ്റ്ററിൽ ഇന്റെണൽ…
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി…
ചടയമംഗലം എക്സ്സൈസ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ ഷൈജുവാണ് അറസ്റ്റിലായത്.ഇയ്യാൾ ഇളമ്പഴന്നൂർ സ്വദേശിയാണ്.രണ്ടായിരത്തി ഇരുപത്തിമൂന്ന് ഡിസംബര്‍ ഒന്നാം തിയതി രാത്രി…
സോഷ്യൽ മീഡിയായിൽ വൈറലായി ആദ്യവനിതാ സ്കൂട്ടർ യാത്രക്കാരി,52 വർഷം മുൻപ് കൊച്ചിനഗരത്തിൽ എംജി റോഡിലൂടെ ഒരു വനിത…