ഒരു കോടിയോളം മുക്കുപണ്ടം വച്ച് തട്ടിപ്പ്, തേവലക്കര ഇന്ത്യന്‍ ബാങ്കിലെ അപ്രൈസര്‍ മുങ്ങി, ബാങ്ക് ഉപരോധിച്ച് നാട്ടുകാർ

ചവറ . മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് തേവലക്കര ഇന്ത്യന്‍ ബാങ്കിലെ അപ്രൈസർ ഒളിവിൽ പോയ സംഭവത്തില്‍ ബാങ്ക് ഉപരോധിച്ച് നാട്ടുകാര്‍. ഇടപാടുകാരെ കേസില്‍പെടുത്തിയത് അധികൃതരുടെ ഗൂഡാലോചനയെന്നാരോപിച്ച് നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ചു.

ഇന്ത്യന്‍ ബാങ്കിൻ്റെ തേവലക്കര ശാഖയിലെ അപ്രൈസർ തേവലക്കര പാലയ്ക്കൽ തെക്കടത്ത് കിഴക്കേ തിൽ അജിത്ത് വിജയനെ ഒന്നാം പ്രതിയാക്കി തെക്കുംഭാഗം പൊലീസ് കേസെടുത്തു. 86.25 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. ബാ ങ്കിലെത്തുന്ന ഉപഭോക്താക്ക ളുടെ പണയ ഉരുപ്പടി എന്ന നി ലയിൽ അവരെക്കൊണ്ട് ഒപ്പു വച്ച രേഖകൾ ഉപയോഗിച്ചാണ് മുക്കുപണ്ടം പണയപ്പെടു ത്തിയിരിക്കുന്നത്. പണയം വയ്ക്കാനെത്തുന്ന ഉപഭോക്താക്കൾ അറിയാതെ അപ്രൈസർ ചെയ്തെന്നാണ് നിഗമനം.

എന്നാൽ ഉപഭോക്‌താക്കളുടെ പേരിലുള്ള രേഖകൾ സമർപ്പിച്ചിട്ടുള്ളതിനാൽ ഉപഭോക്‌താക്കളും അപ്രൈസറും ചേർന്ന് നടത്തിയ തട്ടിപ്പ് എന്ന നിലയിലാണ് ബ്രാഞ്ച് മാനേജർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ബ്രാഞ്ച് മാനേജരുടെ മൊഴിയിൽ അപ്രൈസർ അജിത്ത് വിജയനെ കൂടാതെ ഉപഭോക്‌താക്കളായ 6 പേരുടെ പേരിൽ പൊലീസ് കേസെടു ത്തിട്ടുണ്ട്.അപ്രൈസർ അജിത്ത് വിജയൻ ക്യാൻസർ രോഗിയെന്നും അറിയുന്നു.

അതേസമയം പ്രാഥമിക അന്വേഷണത്തിൽ ഉപഭോ ക്താക്കൾക്ക് പങ്കില്ല എന്ന നി ഗമനത്തിലാണ് പൊലീസ്. എന്നാല്‍ തങ്ങളെ കോസില്‍പെടുത്തിയതില്‍ അധികൃതരുടെ ചതിയുണ്ട് എന്നാണ് സമരക്കാരുടെ പരാതി. സ്ത്രീകളാണ് കൂടുതലും എത്തിയത്. ഇൻസ്പെക്ടർ കെ.ആർ.ബി ജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News Desk

Recent Posts

മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…

55 mins ago

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി.

ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…

1 hour ago

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…

2 hours ago

മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…

2 hours ago

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

10 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

16 hours ago