വൈദ്യുതി ജീവനക്കാർക്ക് നേരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി)

കാസറഗോഡ് : വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന സാമൂഹ്യവിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കുക. കാസറഗോഡ് നല്ലോമ്പുഴ സെക്ഷനിലെ ജീവനക്കാരായ അരുണിനേയും അനീഷിനേയും ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ജോസഫ് മാരിപ്പുറം എന്ന വ്യക്തിക്കെതിരെ വധ ശ്രമത്തിന് കേസെടുക്കണം. മീറ്റർ മാറിയശേഷം തിരികെ പോകുന്നതിനായി ബൈക്കിൽ കയറിയ അരുണിനെ പിന്നാലെ ജീപ്പിൽ എത്തി ബൈക്കിന്റെ പിറകിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്ത് വീണ് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു.തലയ്ക്കു പരിക്കേറ്റ അരുണിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നല്ലോംപുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കേടായ വൈദ്യുതി മീറ്റർ മാറ്റി പുതിയ മീറ്റർ സ്ഥാപിച്ചതിന്റെ പേരിൽ വൈദ്യുതി ജീവനക്കാരെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ക്രിമിനലിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് കർശനമായ നിയമ നടപടി സ്വീകരിക്കുകയും മാതൃകാ പരമായി ശിക്ഷിക്കുകയും വേണം. പ്രതികൂലമായ കാലാവസ്ഥയിലും നാടിന് വെളിച്ചമേകാൻ രാപ്പകൽ കഠിനാധ്വാനം ചെയ്യുന്ന വൈദ്യുതി ജീവനക്കാരെ അക്രമിച്ച് മനോവീര്യം തകർക്കാനുള്ള നീക്കം അപലപനീയമാണ്. ജീവനക്കാർക്ക് ഭയരഹിതമായും സമാധാനപരമായും ജോലി ചെയ്യാൻ ഉള്ള അന്തരീക്ഷം ഉണ്ടാക്കാൻ ബന്ധപ്പെട്ട അധികാരികൾ കാര്യക്ഷമമായി പ്രവർത്തിക്കണം. അല്ലാത്ത പക്ഷം എല്ലാ സംഘടനകളുമായി കൂടി ആലോചിച്ച് പണിമുടക്ക് ഉൾപ്പടെയുള്ള സമര പരിപാടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു.

News Desk

Recent Posts

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

5 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

12 hours ago

സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…

12 hours ago

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ     തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…

12 hours ago

ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് തൃശ്ശൂർ നാലാം സ്ഥാനത്ത്

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…

12 hours ago

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…

16 hours ago