Kerala News

ജോയിൻ്റ് കൗൺസിൽ നേതാക്കൾവയനാട് ദുരന്ത മേഖല സന്ദർശിച്ചു.

കൽപ്പറ്റ: വയനാട് ദുരിത മേഖലകളിലും , ക്യാമ്പുകളിലും ജോയിൻ്റ് കൗൺസിൽ സംസ്ഥാന നേത്യത്വം സന്ദർശനം നടത്തി . ദുരിത ബാധിതരെ സഹായിക്കുന്നതിനായി കേരള സർക്കാർ ആഹ്വാന ചെയ്തത് പ്രകാരം ,ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതോടൊപ്പം, വയനാട്ടിലെ ദുരിത ബാധിതരായയവരുടെ പുനരധിവാസത്തിനായി 50 ലക്ഷം രൂപയുടെ സഹായ പദ്ധതി നടപ്പിലാക്കുമെന്നും ജോയിൻ്റ് കൗൺസിൽ സംസ്ഥാന നേതൃത്വം അറിയിച്ചു. പുനരധിവാസവുമായ ബന്ധപ്പെട്ട് സർക്കാർ നടപ്പിലാക്കുന്ന പാക്കേജുമായി സഹകരിച്ചു മാത്രമേ ജോയിൻ്റ് കൗൺസിലിൻ്റെ സഹായ പദ്ധതിയും നടപ്പിലാക്കുകയുള്ളു.

ചുരൽമല , മുണ്ടകൈ , പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ച സംഘം പുത്തുമലയിലെ ശ്മാശനത്തിൽ അടക്കം ചെയ്യപ്പെട്ടവരുടെ ശവകൂടിരത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു. വയനാട്ടിലേത് സമാനതകൾ ഇല്ലാത്ത ദുരന്തമാണെന്നും , മാതൃകപരമായ പുനരധിവാസ പദ്ധതിയിലൂടെ അതിജീവിതരെ മുഴുവൻ ജിവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും സംഘം അഭിപ്രായപെട്ടു. ദുരന്തം സംഭവിച്ച നാൾ മുതൽ ഇ നിമിഷം വരെ ബാധിക്കപ്പെട്ട ജനതയെ ചേർത്ത് പിടിക്കാനും ഉറ്റവരെ കണ്ടെത്തി നൽകാനും , എല്ലാം മറന്ന് അഹോരാത്രം പ്രയത്നിച്ചു വരുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരുടെയും , ഫയർഫോഴ്സ് ,ഇന്ത്യൻ ആർമി, പോലീസ് , എൻ.ഡി.ആർ.ഫ് ,വിവിധ സന്നദ്ധ സംഘടനകൾ ,പൊതുജനങ്ങൾ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മത്യകയാണ് . അവരുടെയെല്ലാം പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും സംഘം അറിയിച്ചു. ജോയിൻ്റ് കൗൺസിൽ നേതാക്കളായ യശ്ചന്ദ്രൻ കല്ലിംഗൽ ,  കെ.പി ഗോപകൂമാർ,  പി.എസ് സന്തോഷ്കുമാർ   എം. എസ് സുഗൈതകുമാരി,  എ. ഗ്രേഷ്യസ്, ആർ സിന്ധുഎന്നിവരുൾപ്പെട്ട സംഘമാണ് ദുരന്ത മേഖലയിൽ സന്ദർശനം നടത്തിയത് .

News Desk

Recent Posts

ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ

കണ്ണൂര്‍. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട  കണ്ണൂർ  ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ്  പിപി…

2 hours ago

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

5 hours ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

5 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

5 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

11 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

12 hours ago