എന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ട്… തന്നെ അക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണം?… ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ മൂന്ന് തവണ പരിപാടിയ്ക്ക് വിളിച്ചിട്ടില്ല. എന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ട്. തന്നെ അക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണം? കൊല്ലത്ത് വെച്ച് തനിക്ക് നേരെ അക്രമം ഉണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഒപ്പം താനില്ല. അക്രമത്തിന്റെയും ബോംബിന്റെയും സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”എന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ട്. എന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിനു പോകണം? കൊല്ലത്തുവച്ച് എനിക്കു നേരെ ആക്രമണം ഉണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഒപ്പം ഞാനില്ല. അക്രമ സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു.” ഗവര്‍ണര്‍ പറഞ്ഞു.
ഇന്നലെയാണ് ചീഫ് സെക്രട്ടറി വി വേണു ലോക കേരള സഭ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എന്നാല്‍ കടുത്ത ഭാഷയില്‍ ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് തിരിച്ചയച്ച ഗവര്‍ണര്‍ ലോക കേരള സഭ ഉദ്ഘാടനം ചെയ്യാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.

News Desk Reporter

Recent Posts

“36 മണിക്കൂര്‍ രാപ്പകല്‍ സമരം”

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള…

9 hours ago

“വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍, മുന്നണി, ലഭിച്ച വോട്ടുകള്‍ യഥാക്രമം”

പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 622338, (ഭൂരിപക്ഷം 410931) സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) 211407…

11 hours ago

“ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചുഃ കെ.സുധാകരന്‍ എംപി”

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ…

11 hours ago

“ചേലക്കരയുടെ ചെന്താരമായി  യു ആർ പ്രദീപ്”

തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി…

11 hours ago

“പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ”

പാലക്കാട്: ഒരു തെക്കൻ കാറ്റിൽ പാലക്കാടൻ കോട്ട രാഹൂലിൻ്റെ കരങ്ങളിലേക്ക്.18669 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി.…

11 hours ago

“വില്ലേജ് എക്സ്റ്റ്ഷർ ഓഫീസേഴ്സിൻ്റെ പുതിയ നേതൃത്വം എക്സ്റ്റഷൻ ഓഫീസേഴ്സ് ഫോറം എന്ന പേരിൽ പുതിയ സംഘടനനിലവിൽ വന്നു”

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ കൂട്ടായ്മയായ എക്സ്റ്റ് ക്ഷൻ ഓഫീസേഴ്സ് ഫോറം എന്ന സൊസൈറ്റി…

17 hours ago