നെല്ല്‌ സംഭരണം: സപ്ലൈകോയ്‌ക്ക്‌ 50 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം:നെല്ല്‌ സംഭരണത്തിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാർ വിഹിതത്തിൽ 207 കോടി രുപ കുടിശിക നിലനിൽക്കുന്ന സാഹചര്യത്തിലാണ്‌ നിലവിലെ സീസണിലെ നെല്ലിന്റെ വില കർഷകർക്ക്‌ വിതരണം ചെയ്യുന്നുവെന്ന്‌ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തുക അനുവദിച്ചത്‌.
കേന്ദ്ര സർക്കാർ വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ്‌ കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന്‌ ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ്‌ കർഷകന്‌ നെൽവില ലഭിക്കുന്നത്‌. കേരളത്തിൽ പിആർഎസ്‌ വായ്‌പാ പദ്ധതിയിൽ കർഷകന്‌ നെൽവില ബാങ്കിൽനിന്ന്‌ ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ്‌ സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകൻ നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ്‌ തീർക്കുന്നത്‌. ഇതിലൂടെ നെല്ല്‌ ഏറ്റെടുത്താൽ ഉടൻ കർഷകന്‌ വില ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നു. വായ്‌പാ ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതുമില്ല. കേരളത്തിൽ മാത്രമാണ്‌ നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്‌.

News Desk

Recent Posts

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും.

മുംബൈ:54 കാരനായ ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം കൃത്യമായി പഠിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാം…

3 hours ago

സുരേന്ദ്രൻ ഇനി പുറത്തേക്കോ, പുതിയ അധ്യക്ഷൻ ആരാവും കേരള ബിജെ.പിയിൽ പ്രശ്നങ്ങൾ ആരംഭിക്കും.

ബിജെപി നേതാവ്സദീപ് വാചസ്പതിയുൾപ്പെടെയുള്ളവർ പരാജയപ്പെട്ടതിൻ്റെ കാരണങ്ങൾ അന്വേഷിക്കുന്നു അദ്ദേഹത്തിൻ്റെ എഫ്ബി പോസ്റ്റ് വായിക്കാം. സന്ദീപ് വാചസ്പതിയുടെ കുറിപ്പ്. ഉപതിരഞ്ഞെടുപ്പിൽ യഥാർത്ഥ…

4 hours ago

“36 മണിക്കൂര്‍ രാപ്പകല്‍ സമരം”

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള…

13 hours ago

“വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍, മുന്നണി, ലഭിച്ച വോട്ടുകള്‍ യഥാക്രമം”

പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 622338, (ഭൂരിപക്ഷം 410931) സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) 211407…

15 hours ago

“ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചുഃ കെ.സുധാകരന്‍ എംപി”

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ…

15 hours ago

“ചേലക്കരയുടെ ചെന്താരമായി  യു ആർ പ്രദീപ്”

തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി…

15 hours ago