കൊല്ലം : പ്രശസ്ത സിനിമാ നടൻ ടി.പി. മാധവൻ (88) അന്തരിച്ചു. ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി.പി. മാധവൻ അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1975-ൽ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയിൽ എത്തുന്നത്. കളിക്കളം, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, സന്ദേശം, ലേലം, അയാൾ കഥയെഴുതുകയാണ്, നരസിംഹം, പപ്പയുടെ സ്വന്തം അപ്പൂസ്, പുലിവാൽ കല്ല്യാണം, അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ടി പി നാടകങ്ങളിലൂടെയാണ് സിനിമ ജീവിതം ആരംഭിച്ചത്. കേരള സര്‍വകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ഡോ. എന്‍.പി. പിള്ളയുടെ മകനാണ്. സോഷ്യോളജിയില്‍ എം.എ ബിരുദധാരിയായ അദ്ദേഹം 1960 മുതല്‍ ഇന്ത്യന്‍ എക്സ്പ്രസ്, കേരളകൗമുദി എന്നീ പത്രങ്ങളില്‍ സബ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്.മറവിരോഗാവസ്ഥയില്‍ വാരണാസിയില്‍ നിന്നും കണ്ടെത്തിയ ടി പി യെ പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തു. അവിടെ തുടരുന്നതിനിടെയാണ് കൊല്ലത്ത് വെച്ച് മരണം സംഭവിച്ചത്.ടി.പി മാധവന്റ ഭൗതികശരീരം നാളെ പത്തനാപുരം ഗാന്ധിഭവനില്‍ എത്തിക്കും. തുടര്‍ന്ന് വൈകിട്ടോടെ തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കരിക്കും.അവസാനകാലം ഒറ്റയാനായി ജിവിച്ചു. സിനിമ നടി കവിയൂർ പൊന്നമ്മയുടെ മരണം അറിഞ്ഞ് അവിടെയും അദ്ദേഹം എത്തിയിരുന്നു.
കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു. മരിച്ചത് കൊട്ടിയം തഴുത്തല സ്വദേശി അനില…
തിരുവനന്തപുരം:ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ മൊബൈൽ ആപ് കൊണ്ടുവരാൻ സർക്കാർ തീരുമാനം. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിൻ്റെ തട്ടിപ്പ് തടയാനാണ്…
ഗുരുതരമായ സ്വഭാവ ദൂഷ്യത്തെ തുടർന്ന് കോളേജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് ബിഎസ്സി ബിരുദകോഴ്സിന്‍റെ അഞ്ചും ആറും സെമസ്റ്ററിൽ ഇന്റെണൽ…
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി…
ചടയമംഗലം എക്സ്സൈസ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ ഷൈജുവാണ് അറസ്റ്റിലായത്.ഇയ്യാൾ ഇളമ്പഴന്നൂർ സ്വദേശിയാണ്.രണ്ടായിരത്തി ഇരുപത്തിമൂന്ന് ഡിസംബര്‍ ഒന്നാം തിയതി രാത്രി…
സോഷ്യൽ മീഡിയായിൽ വൈറലായി ആദ്യവനിതാ സ്കൂട്ടർ യാത്രക്കാരി,52 വർഷം മുൻപ് കൊച്ചിനഗരത്തിൽ എംജി റോഡിലൂടെ ഒരു വനിത…