വയനാടിൻ്റെ ഹൃദയ സ്പർശിയായ പ്രവർത്തനങ്ങൾക്കായ് ഒരു സ്വർണ്ണമാല കൂടി.

ജീവനക്കാരിയും കുടുംബവും 24 സെന്റ് വസ്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. മകന്റെ ജന്മദിനാഘോഷത്തിനായി മാറ്റി വച്ച തുകയും മകള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി കിട്ടിയ തുകയുമടക്കം നിരവധി സംഭാവനകളാണ് ജീവനക്കാരന്‍ വയനാടിന്റെ കണ്ണീരൊപ്പാനായി ജോയിന്റ് കൗണ്‍സിലിന് കൈമാറുന്നത്. സാമ്പത്തിക പ്രയാസം ഏറെ അനുഭവിക്കുന്ന ഘട്ടത്തില്‍പോലും വയനാടിന്റെ പുനരധിവാസത്തിനായ് മനസ്സ് നിറഞ്ഞ് സംഭാവന ചെയ്യുന്ന ജീവനക്കാരെയും ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകരെയും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും അഭിനന്ദിച്ചു.

ജോയിന്റ് കൗണ്‍സില്‍ ആസ്ഥാന മന്ദിരത്തില്‍ വച്ച് നടന്ന ഏറ്റുവാങ്ങല്‍ യോഗത്തില്‍ വച്ച് ജനറല്‍ സെക്രട്ടറിയും ചെയര്‍മാനും ലിജുവിന്റെയും ദിവ്യയുടെയും കൈയ്യില്‍ നിന്നും സ്വര്‍ണ്ണമാല ഏറ്റുവാങ്ങി. ട്രഷറര്‍ പി.എസ്.സന്തോഷ്‌കുമാര്‍, കെ.സി.എസ്.ഒ.എഫ് ജനറല്‍ സെക്രട്ടറി ആര്‍.രാജീവ്കുമാര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനകമ്മിറ്റി അംഗം വി.കെ.മധു, ആര്‍.സരിത, നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, പ്രസിഡന്റ് ആര്‍.എസ്.സജീവ്, ദേവീകൃഷ്ണ, സജികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

News Desk

Recent Posts

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

3 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

9 hours ago

സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…

10 hours ago

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ     തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…

10 hours ago

ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് തൃശ്ശൂർ നാലാം സ്ഥാനത്ത്

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…

10 hours ago

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…

13 hours ago