കൊല്ലം:പശുക്കുട്ടികളെ ശാസ്ത്രീയമായി വളര്‍ത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച കന്നുകുട്ടി പരിപാലന പദ്ധതി ‘ഗോവര്‍ദ്ധിനി’ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കാലികള്‍ക്കുള്ള തീറ്റപുല്‍ കൃഷി ചെയ്യാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് പുല്‍ക്കടകളും ധനസഹായവും നല്‍കാന്‍ വകുപ്പ് സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. അനുബന്ധ മേഖലയായ പുല്‍കൃഷിയുടെ വികസനത്തിലൂടെയാണ് പാലുല്‍പാദന വര്‍ധനവ് സാധ്യമാകൂ. പുല്‍കൃഷി ചെയ്യാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് സഹായം നല്‍കുമെന്നും ഒരേക്കറില്‍ നിന്നും പ്രതിവര്‍ഷം 300 മുതല്‍ 400 ടണ്‍ വരെ തീറ്റപ്പുല്ല് ഉത്പാദിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
അലയമണ്‍ പഞ്ചായത്തിലെ കണ്ണങ്കോട് ക്ഷീര സംഘത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജയശ്രീ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജി.പ്രമോദ്, ജില്ലാ പഞ്ചായത്തംഗം അംബികാ കുമാരി, സ്ഥിരം സമിതി അധ്യക്ഷരായ എം മുരളി, മിനി ഡാനിയല്‍, മെമ്പര്‍മാരായ അസീന മനാഫ്, അമ്പിളി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ.എല്‍ അജിത്, കാഫ് ഫീഡ് സ്‌കീം അസി. ഡയറക്ടര്‍ ഡോ. ബിന്ദു, വെറ്ററിനറി സര്‍ജന്‍ ഡോ. സുലേഖ, ചണ്ണപ്പേട്ട സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. വിനോദ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…