വൈറ്റ് ഹൗസിലേക്ക് ലയൺസ് ക്ലബ്ബ് ഓഫ് എടത്വാ ടൗണിൻ്റെ ആശംസകൾ.

എടത്വ:അമേരിക്കയുടെ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡൊണൾഡ് ട്രംമ്പിന് ലയൺസ് ക്ലബ്ബ് ഓഫ് എടത്വാ ടൗൺ ആശംസകൾ നേർന്നു.

ചരിത്രപരമായ മഹത്തായ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിക്കുകയും ജനങ്ങളുടെ നന്മ ലക്ഷ്യം വെച്ച് സുസ്ഥിര വികസനം,ആഗോള സമാധാനം,സ്ഥിരത,സമൃദ്ധി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതോടോപ്പം സാങ്കേതികവിദ്യ, പ്രതിരോധം, ഊർജം, ബഹിരാകാശം തുടങ്ങി നിരവധി മേഖലകളിലുടനീളമുള്ള ഇന്ത്യ-യുഎസ് സമഗ്രമായ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായിക്കട്ടെയെന്നും ആശംസിച്ചു.

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡന്റ് ഡോ ജോൺസൺ വി.ഇടിക്കുള,സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ ചേർന്ന് വൈറ്റ് ഹൗസിലേക്ക് ഇമെയിൽ മുഖേനയും
തപാൽ വഴിയും ആണ് ആശംസ അയച്ചത്.

ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംങ്ങ് ഔട്ട്സ്റ്റാൻ്റിങ്ങ് കമ്മ്യൂണിറ്റി സർവീസസ് അവാർഡ് ജേതാവും ഐക്യ രാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ കൂടിയാണ് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ. ജോൺസൺ വി ഇടിക്കുള.

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ നിരവധി സാമൂഹിക ക്ഷേമ ജീവകാരുണ്യ,പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ ആണ് നടത്തി കൊണ്ടിരിക്കുന്നത്. വിശപ്പ് രഹിത എടത്വ പദ്ധതി ഇതിനോടകം 247 ദിവസങ്ങൾ പിന്നിട്ടു.ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ കുവൈറ്റിലെ പ്രവാസി അംഗങ്ങളുടെ സംഗമം നടത്തിയിരുന്നു.

News Desk

Recent Posts

കൊല്ലംചെമ്മാൻ മുക്കിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. സംഭവം നടന്നത് ഇന്ന് രാത്രി 9 ന്

കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു. മരിച്ചത് കൊട്ടിയം തഴുത്തല സ്വദേശി അനില…

23 mins ago

“ഇനി പണിയാകും, ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ മൊബൈൽ ആപ്പ് “

തിരുവനന്തപുരം:ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ മൊബൈൽ ആപ് കൊണ്ടുവരാൻ സർക്കാർ തീരുമാനം. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിൻ്റെ തട്ടിപ്പ് തടയാനാണ്…

2 hours ago

“കോളേജിൽ നിന്നും പുറത്താക്കിയ SFI നേതാവിനെ പരീക്ഷഎഴുതാൻ അനുവദിക്കാൻ MG വിസി യുടെ ഉത്തരവ്”

ഗുരുതരമായ സ്വഭാവ ദൂഷ്യത്തെ തുടർന്ന് കോളേജിൽ  നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന്  ബിഎസ്സി ബിരുദകോഴ്സിന്‍റെ അഞ്ചും ആറും സെമസ്റ്ററിൽ ഇന്റെണൽ…

2 hours ago

“ഓപ്പറേഷന്‍ പി ഹണ്ട്: 7 മൊബൈല്‍ ഫോണുകളും ഓരു ലാപ്പ്‌ടോപ്പും പിടികൂടി”

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി…

2 hours ago

“കൊല്ലം ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.”

ചടയമംഗലം എക്സ്സൈസ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ ഷൈജുവാണ് അറസ്റ്റിലായത്.ഇയ്യാൾ ഇളമ്പഴന്നൂർ സ്വദേശിയാണ്.രണ്ടായിരത്തി ഇരുപത്തിമൂന്ന് ഡിസംബര്‍ ഒന്നാം തിയതി രാത്രി…

2 hours ago

സോഷ്യൽ മീഡിയായിൽ വൈറലായി ആദ്യവനിതാ സ്കൂട്ടർ യാത്രക്കാരി.

    സോഷ്യൽ മീഡിയായിൽ വൈറലായി ആദ്യവനിതാ സ്കൂട്ടർ യാത്രക്കാരി,52 വർഷം മുൻപ് കൊച്ചിനഗരത്തിൽ എംജി റോഡിലൂടെ ഒരു വനിത…

15 hours ago