തിരുവനന്തപുരം:പെൻഷൻകാരുടെ അർഹമായ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിച്ചു നൽകുക, ക്ഷാമാശ്വാസ പെൻഷൻ പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പെൻഷൻ പരിഷക്കരണ നടപടികൾ ആരംഭിക്കുക, കേന്ദ്രസർക്കാർ കേരളത്തോടുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവീസ് പെൻഷഴ്സ് കൗൺസിൽ നിയമസഭാ മാർച്ച് നടത്തി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആയിരക്കണക്കിന് പെൻഷൻകാർ മാർച്ചിലും ധർണ്ണയിലും അണിനിരന്നു. നിയമസഭാ മാർച്ച് സി പി ഐ നിയമസഭാ കക്ഷിനേതാവ് ഇ. ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, എ.നിസാറുദീൻ, ജയചന്ദ്രൻ കല്ലിംഗൽ, കെ.കെ. സുധാകരൻ, ഡോ. സോയ, സുധി കുമാർ ,ജ്യോതിലാൽ, എ.എം. ദേവദത്തൻ എന്നിവർ സംസാരിച്ചു. സംസ്ഥാന നേതാക്കളായ പി.എം. ദേവദാസ്, എം.എ. ഫ്രാൻസിസ്, ബി.വിജയമ്മ, എം.എം. മേരി, ആർ. ശരത്ചന്ദ്രൻ നായർ, എ.ജി. രാധാകൃഷ്ണൻ, യൂസഫ് കോറോത്ത്, ആർ. ബാലൻ ഉണ്ണിത്താൻ, ആർ. സുഖലാൽ, ഹരിശ്ചന്ദ്രൻ നായർ, ബി. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
മുംബൈ:54 കാരനായ ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം കൃത്യമായി പഠിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാം…
ബിജെപി നേതാവ്സദീപ് വാചസ്പതിയുൾപ്പെടെയുള്ളവർ പരാജയപ്പെട്ടതിൻ്റെ കാരണങ്ങൾ അന്വേഷിക്കുന്നു അദ്ദേഹത്തിൻ്റെ എഫ്ബി പോസ്റ്റ് വായിക്കാം. സന്ദീപ് വാചസ്പതിയുടെ കുറിപ്പ്. ഉപതിരഞ്ഞെടുപ്പിൽ യഥാർത്ഥ…
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള…
പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 622338, (ഭൂരിപക്ഷം 410931) സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) 211407…
ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ…
തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി…