കെടി ജലീലിന്റെ പ്രസ്താവനക്ക് എതിരെ മുസ്ലിം ലീഗ് രംഗത്ത്

തിരൂര്‍. കരിപ്പൂർ വഴി സ്വർണം കടത്തുന്ന 99% പേരും മുസ്ലിം പേരുകാർ ആണെന്ന കെടി ജലീലിന്റെ പ്രസ്താവനക്ക് എതിരെ മുസ്ലിം ലീഗ്.മുസ്ലിം സമുദായത്തെ കുറ്റവാളികളാക്കി ചിത്രീകരിക്കാൻ കെടി ജലീൽ ശ്രമിക്കുന്നു എന്ന് പിഎംഎ സലാം,പരാമർശം അത്യന്തം അപകടകരമെന്ന് കെഎം ഷാജി. വിവാദമായതോടെ വിശദീകരണവുമായി കെടി ജലീൽ രംഗത്ത് വന്നു.

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തി പിടിക്കപ്പെടുന്നവരിൽ 99% മുസ്ലിം പേരുകാർ ആണെന്നാണ് കെടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചത്. പിന്നാലെ
രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.മുഴുവൻ കുറ്റകൃത്യതങ്ങളുടെയും ഉത്തരവാദിത്വം കെടി ജലീൽ മുസ്ലിം സമുദായതിന്റെ തലയിൽ കെട്ടി വെക്കുകയാണ് എന്ന് മുസ്ലിം ലീഗ്.വിഷയത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കണം എന്ന് പിഎംഎ സലാം ആവശ്യപ്പെട്ടു

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ മതവും ജാതിയും നോക്കി സമീപിക്കുന്നത് ആർഎസ് എസ് രീതി എന്ന് കെഎം ഷാജി പറഞ്ഞു.

സംഭവം വിവാദം ആയതോടെ വിശദീകരണവുമായി ജലീൽ രംഗത്ത് വന്നു.കരിപ്പൂരിൽ സ്വർണവുമായി പിടിയിലാകുന്നത് മഹാ ഭൂരിപക്ഷവും മുസ്ലിം സമുദായക്കാർ ആണ്,സ്വര്ണക്കടത്തും ഹവാലയും മത വിരുദ്ധമല്ല എന്നാണ് നല്ലൊരു ശതമാനം മുസ്ലിംകളും വിശ്വസിക്കുന്നത് എന്ന് കെടി ജലീൽ.തെറ്റ് ചെയ്യുന്നത് സമുദായക്കാർ ആണെങ്കിലും എതിർക്കണം.ഇത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാദിമാര് തയ്യാറാകണം.പാണക്കാട് സാദിഖ് അലി തങ്ങൾ തന്റെയും ഖാദി ആണെന്നും ജലീൽ.മുസ്ലിംകളിലെ കുറ്റം ചൂണ്ടി കാണിക്കേണ്ടത് മുസ്ലിം തന്നെ എന്നും ജലീൽ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

News Desk

Recent Posts

ഗുജറാത്തിൽ മലയാളി യുവാവ് അപകടത്തിൽ മരിച്ചു.

അഹമ്മദാബാദ്:ഗുജറാത്തിലെ ബാനസ്കാന്ത ജില്ലയിൽ പാലൻപൂർ അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് പൈപ്പ് ലൈൻ ജോലിക്കിടയിൽ അപകടത്തിൽ…

3 hours ago

ഫെയ്മ മഹാരാഷ്ട്ര വയനാട് ദുരിത ബാധിതർക്ക് 30 1876,41 രൂപ സഹായം എത്തിച്ചു

മുംബൈ:ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച…

3 hours ago

“വോട്ടെണ്ണലിന് ജില്ലയൊരുങ്ങി”

എസ്.കെ.എം.ജെ സ്‌കൂള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രം · രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും · ആദ്യം എണ്ണുന്നത് തപാല്‍…

6 hours ago

“മരിച്ചതായി സ്ഥിരീകരിച്ചയാള്‍ ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഉണര്‍ന്നു: മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്‌പെൻഷൻ”

രാജസ്ഥാൻ: മരിച്ചതായി സ്ഥിരീകരിച്ചയാള്‍ ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ബധിരനും മൂകനുമാണ് ഡോക്ടര്‍മാര്‍ മരിച്ചതായി…

6 hours ago

“മൂന്നാമത് ഡി. സാജു മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി”

കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ അംഗവും മുൻ റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡി സാജുവിന്റെ സ്മരണാർത്ഥം കേരള…

6 hours ago

“പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം:പ്രതികൾ പിടിയിൽ”

കണ്ണനല്ലൂർ, പരവൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. ചേരിക്കോണം ചരുവിള…

6 hours ago