Kerala News

ജീവനക്കാരെ പട്ടിണിക്കിടരുത് എന്നാവശ്യപ്പെട്ട് അധ്യാപകരും ജീവനക്കാരും ഇന്ന് മാർച്ചും ധർണയും നടത്തും

ജീവനക്കാരെ പട്ടിണിക്കിടരുത് എന്നാവശ്യപ്പെട്ട് അധ്യാപകരും ജീവനക്കാരും ഇന്ന് മാർച്ചും ധർണയും നടത്തും  ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക, ആര്‍ജ്ജിതാവധി ആനുകൂല്യം പണമായി നല്‍കുക, പതിനൊന്നാം ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ വിഹിതം ഈടാക്കുന്നത് അവസാനിപ്പിക്കുക- പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അദ്ധ്യാപക – സര്‍വീസ് സംഘടനാ സമരസമിതി 2024 സെപ്റ്റംബര്‍ 6 ന് രാവിലെ 10 മണി മുതല്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. കഴിഞ്ഞ നാല് വര്‍ഷമായി സാമ്പത്തിക ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് തീര്‍ത്തും പരിതാപകരമായ സാഹചര്യത്തിലൂടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ കടന്ന് പോകുന്നത്. അദ്ധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയും ഘടക സംഘടനകളും നടത്തിയ നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായി പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ നാളിതുവരെ ആരംഭിച്ചിട്ടില്ല. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏര്‍പ്പെടുത്തിയ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിനെ സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള ആക്ഷേപങ്ങളില്‍ ഫലപ്രദമായി ഇടപെടല്‍ നടത്തുന്നതിനോ കരാര്‍ കമ്പനിയെ നിയന്ത്രിക്കുന്നതിനോ മെച്ചപ്പെട്ട നിലയില്‍ പദ്ധതി നടപ്പിലാക്കുന്നതിനോ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ഒരു ഇടപെടലും നടത്തുന്നില്ല എന്ന പരാതി ജീവനക്കാര്‍ക്കിടയില്‍ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് അദ്ധ്യാപക- സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗലും കണ്ണൂരില്‍ സമരസമിതി ചെയര്‍മാന്‍ ഒ.കെ.ജയകൃഷ്ണനും കൊല്ലത്ത് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ധര്‍ണ ഉദ്ഘാടനം ചെയ്യും.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

2 hours ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

2 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

3 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

8 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

9 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

9 hours ago