വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെയും എൽഡിഎഫ് നാളെ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് എൽഡിഎഫ് നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടക്കും.
വയനാട് ദുരന്തത്തില്‍ കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെയാണ് ഇടതുമുന്നണിയുടെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും. രാവിലെ 10ന് ചിന്നക്കടയിൽ നടക്കുന്ന പ്രതിഷേധ പരിപാടി എൽഡിഎഫ് സംസ്ഥാന കൺവീനർ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
മുണ്ടക്കൈ ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം ദുരിതബാധിതർക്കുള്ള സഹായങ്ങളുടെ കാര്യത്തിലും കേന്ദ്രം ഗുരുതരമായ വിവേചനവും അവഗണനയും ആണ് കാട്ടിയിരിക്കുന്നത്.ഇതിനെതിരെയാണ് എൽഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം.നാനൂറോളം പേരുടെ മരണത്തിന് കാരണമായതും ആയിരത്തിലധികം പേർക്ക് ജീവനോപാധി നഷ്ടപ്പെട്ടതുമായ ദുരന്തത്തെ ലാഘവത്തോടെയും അവഗണനയോടു കൂടിയുമാണ് കേന്ദ്രസർക്കാർ കാണുന്നത്. ഇനിയും ദുരിതബാധിതരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. അതിനുള്ള നടപടികളോട് കേന്ദ്രം മുഖം തിരിഞ്ഞു നിൽക്കുകയാണ്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്‌റ്റിൽ തന്നെ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ദേശീയദുരന്തമായി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ പുനരധിവാസ പ്രവർത്തനത്തിന് അന്താരാഷ്ട്ര ദേശീയ ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നും ദേശീയ ദുരന്ത്രപതികരണ നിധിയിൽ നിന്നും സഹായം ലഭിക്കുമായിരുന്നു. ഇതിലും ദുരന്ത വ്യാപ്തിയില്ലാത്ത സംഭവങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ കേന്ദ്ര സർക്കാർ മുമ്പ് തയാറായിട്ടുണ്ട്.ലോക ജനതയെ ഞെട്ടിച്ച മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ സംഭവത്തോടും ബാധിതരെയും കേരളത്തെയും അവഗണിക്കുന്ന കേന്ദ്രസർക്കാർ സമീപനത്തിനെതിരെ യും പ്രതിഷേധം ശക്തമാക്കാനുമാണ് എൽഡിഎഫ് തീരുമാനം. കൊല്ലത്തു നടക്കുന്ന പ്രതിഷേധ പരിപാടിയിൽ ആയിരക്കണക്കിന് എൽഡിഎഫ്എൻ്റെയും വർഗ്ഗ ബഹുജന സംഘടനകളുടെയും പ്രവർത്തകർ അണിനിരക്കുമെന്നും കേരളത്തോട് വിവേചനം പുലർത്തുന്ന കേന്ദ്ര സമീപനങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും എൽഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാനും എൽഡിഎഫ് ജില്ലാ കൺവീനർ PS സുപാൽ MLA അഭ്യർത്ഥിച്ചു.
ചണ്ഡീഗഢ്: ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?സുവർണ ക്ഷേത്രത്തിന് പ്രതിസന്ധി…
എംസി റോഡിൽ ഇളവക്കോടാണ് അപകടമുണ്ടായത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റയാളെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…
സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ…
ആരായൻകാവ്; അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ലോറി തെറ്റായ ദിശയിൽ എത്തിയതിനാൽ എന്ന്…
കോഴിക്കോട് : ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി…
KTU ഡിജിറ്റൽ VC യുടെ അനധികൃത നിയമനത്തിൽ ചാൻസിലർക്കെതിരെ APJ Abdul Kalam Technological University മുന്നിൽ നടക്കുന്ന FSETO…