ആവിശ്യവും ആവേശവുമായി 36 മണിക്കൂർ സമരത്തിന് ജീവനക്കാർ.

തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പണിമുടക്കിന് മുന്നോടിയായി 36 മണിക്കൂർരാപ്പകൽ സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ. ഡിസംബർ 10, 11 തീയതികളിൽ ആയിരക്കണക്കിന് ജീവനക്കാരും അധ്യാപകരും പങ്കാളികളാകും. പങ്കാളിത്തപെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്ക്കരണ കുടിശികകൾ പൂർണ്ണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ ഗവൺമെൻ്റ് അധികാരത്തിൽ വന്ന ശേഷം ജീവനക്കാരോടും പെൻഷൻകാരോടും കാട്ടിയ അനീതി ജീവനക്കാരുടെ മനസ്സിലും പെൻഷൻകാരുടെ മനസ്സിലും വെറുപ്പിൻ്റെ അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്. മുകളിൽപ്പറഞ്ഞ90 ശതമാനം പേരും സർക്കാരിന് എതിരാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് എത്ര നാൾ നീട്ടി കൊണ്ടുപോകാൻ കഴിയും. സർക്കാർ ഇക്കാര്യത്തിൽ ഗൗരവമായി ചിന്തിക്കണമെന്നാണ് ജീവനക്കാരുടെഅഭിപ്രായം.

ഈ ഗവൺമെൻ്റ് ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ജീവനക്കാർ തന്നെയാണ് മുകളിൽ അഭിപ്രായം പറഞ്ഞതും. ജീവനക്കാർ പാവപ്പെട്ടവൻ്റെ ചട്ടിയിൽ കൈയ്യിട്ടുവാരുന്നു എന്ന തരത്തിൽ വാർത്തകൾ വരുത്തി ജീവനക്കാരുടെ ആത്മവീര്യം തകർക്കാനും ശ്രമം നടത്തിയാലും ജീവനക്കാർ ഒറ്റെക്കെട്ടായി പ്രതികരിക്കുമെന്നും ജീവനക്കാരുടെ പ്രതികരണം.സർക്കാരിന് എന്തെങ്കിലും ചെയ്യാതെ മുന്നോട്ട് പോകാൻ കഴിയില്ല,

പെൻഷൻ പ്രായ വർദ്ധനവിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയിരുന്നെങ്കിൽ സാമ്പത്തിക പ്രതിസന്ധിക്ക്കുറച്ചു ആശ്വാസം കിട്ടുമായിരുന്നു.അതും ഉണ്ടായില്ലെന്നും ജീവനക്കാർ പറയുന്നു. എന്നാൽ ശമ്പളം കിട്ടുന്നല്ലോ ഇനി ഇതും കിട്ടാതാക്കരുത് എന്ന് പറയുന്നവരും ഇല്ലാതില്ല.

News Desk

Recent Posts

ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?

ചണ്ഡീഗഢ്: ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?സുവർണ ക്ഷേത്രത്തിന് പ്രതിസന്ധി…

2 hours ago

“കേന്ദ്ര അവഗണനയ്ക്കെതിരേ; LDF പ്രതിഷേധം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നാളെ”

വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെയും എൽഡിഎഫ് നാളെ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് എൽഡിഎഫ് നേതൃത്വത്തിൽ ഹെഡ്…

3 hours ago

“കൊല്ലം ചടയമംഗലത്ത് വാഹനാപകടം:ഒരു മരണം”

എംസി റോഡിൽ ഇളവക്കോടാണ് അപകടമുണ്ടായത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ഗുരുതരമായി  പരുക്കേറ്റയാളെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…

8 hours ago

“സന്ദീപ് വാര്യര്‍ക്ക് കെപിസിസിയില്‍ സ്വീകരണം നല്‍കി”

സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ…

8 hours ago

“ആര്യങ്കാവ് അപകടം, ലോറി തെറ്റായ ദിശയിൽ വന്നതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം”

ആരായൻകാവ്; അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ലോറി തെറ്റായ ദിശയിൽ എത്തിയതിനാൽ എന്ന്…

8 hours ago

“കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നു:സിപിഎം”

കോഴിക്കോട് : ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി…

8 hours ago