Kerala News

നിയമസഭയിൽ നടന്നത് പൊറാട്ടുനാടകം; സതീശൻ സിപിഎമ്മിന് കുഴലൂതുന്നു: വി.മുരളീധരൻ

നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം, ഭരണപക്ഷത്തിന് വിധേയപ്പെട്ടു. മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ഥ നാശനഷ്ടക്കണക്കുകള്‍ സഭയിൽ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസർക്കാരിന് ശരിയായ കണക്ക് സമർപ്പിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നുമില്ല. വീഴ്ചകൾ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരനായി മാറിയെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

വയനാട്ടിൽ പ്രധാനമന്ത്രി നേരിട്ടെത്തിയതാണ്. ദുരന്തബാധിതരെ ആശ്വസിപ്പിച്ച അദ്ദേഹം, കണക്കുകൾ സമർപ്പിക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകി. ഒരു ശവ സംസ്ക്കാരത്തിന് 75,000 എന്നതു പോലുള്ള കള്ളക്കണക്കല്ലാതെ മറ്റൊന്നും കേരളസര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതിലെ യാഥാർത്ഥ്യം പ്രതിപക്ഷം ചോദ്യംചെയ്യുന്നില്ലെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.

ദേശീയദുരന്തനിവാരണ ഫണ്ടിൽ നിന്ന് 5 വർഷത്തിനിടെ1471 കോടി കേരളത്തിന് അനുവദിച്ചു. ഈ വർഷത്തെ ആദ്യ ഗഡുവായ 146 കോടി കഴിഞ്ഞ ദിവസം നൽകി. ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന തുകയുടെ മാനദണ്ഡം ഉണ്ടാക്കിയത് യുപിഎ സർക്കാരെന്നത് വി.ഡി.സതീശൻ മറക്കരുതെന്നും വി.മുരളീധരൻ പറഞ്ഞു.

News Desk

Recent Posts

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

3 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

4 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

4 hours ago

ഇന്ന് എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; കേന്ദ്ര പരിസ്ഥിതി പഠന കേന്ദ്രം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച…

4 hours ago

ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിച്ച് മൊട്ട ഗ്ലോബൽ.

എടത്വ: ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ 'സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ' സമാപനം…

5 hours ago

കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കി,എന്റെ കൈയ്യില്‍ കവടിയില്ല എന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം.

പാലക്കാട്: കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുക. സരിനെ നിര്‍ത്തിയാല്‍…

5 hours ago