Kerala News

എം ആർ അജിത് കുമാറിനെ മാറ്റുന്നതിൽ ഉടൻ തീരുമാനം വേണമെന്ന് സിപിഐ.

തിരുവനന്തപുരം. ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ അജിത് കുമാറിനെ മാറ്റുന്നതിൽ ഉടൻ തീരുമാനം. തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് സി.പി.ഐ. ഇന്നലെ ചേർന്ന മന്ത്രിസഭ ഉപസമിതിയിൽ സി.പി.ഐ മന്ത്രിമാർ നിലപാട് വ്യക്തമാക്കി. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ല. എഡിജിപി യിൽ ഒരു വിട്ട് വീഴ്ച്ചയും ഇല്ലെന്നു മന്ത്രി സഭ ഉപ സമിതിയിൽ സി.പി.ഐ. റിപ്പോർട്ട്‌ വന്നാൽ നടപടി എന്ന് മുഖ്യമന്ത്രി. വേഗം വേണമെന്ന് മന്ത്രി കെ രാജൻ യോഗത്തിൽ ആവശ്യപ്പെട്ടു.

എഡിജിപിയെ മാറ്റും, അല്പം കാത്തിരിക്കണം,ബിനോയ് വിശ്വം

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. എഡിജിപി വിവാദത്തിൽ സംസ്ഥാന നേതൃ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അൽപ്പം കൂടി കാത്തിരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞത്. ഡിജിപിയുടെ നേതൃത്വത്തിൽ എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട കാര്യവും ബിനോയ് വിശ്വം യോഗത്തെ അറിയിച്ചു. നടപടി വൈകുന്നതിൽ സിപിഐയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
പി.വി അൻവറിന്റെ പരാതിയിന്മേലുള്ള
ഉന്നത തല സമിതി അന്വേഷണ റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവി ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

2 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago