വ്യാജ വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കും,കളക്ടർ അവധി പ്രഖ്യാപിക്കും മുന്നേ സോഷ്യൽ മീഡിയയിലും വാട്സാപ്പ് മെസേജുകളിലും വ്യാജ അവധി

മലപ്പുറം: ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) ഔദ്യോഗികമായി ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് ഇന്ന് (തിങ്കൾ) രാത്രി 8.50 ഓടെയാണ്. ഇതിനുമുമ്പ് ജില്ലാ കളക്ടറുടെ വ്യാജ സോഷ്യൽ മീഡിയ ഐഡി ഉപയോഗിച്ച് അവധി പ്രഖ്യാപിച്ചതായി വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ചവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇന്ന് രാത്രി 8.50നാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ അതിനു മുൻപ് തന്നെ കളക്ടർ അവധി പ്രഖ്യാപിച്ചെന്ന രീതിയിൽ പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മെസ്സേജുകൾ വന്നിരുന്നു. കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡിയുടെ സ്ക്രീന്ഷോട്ട് എഡിറ്റ്‌ ചെയ്തിട്ടാണ് പ്രചരിക്കപ്പെട്ടത്. ഇതോടെ ജനങ്ങൾ ആശയക്കുഴപ്പത്തിലായി. മെസ്സേജ് വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥർക്ക് വരെ രക്ഷിതാക്കളുടെ വിളി വന്നു. ശേഷമാണ് കളക്ടർ ഒർജിനലായി അവധി പ്രഖ്യാപിച്ചത്തത്. ഇതോടെടെയാണ് ജനങ്ങളുടെ അശയക്കുഴപ്പം നീങ്ങിയത്. എന്നാൽ ഇതിന് പിന്നാലെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കളക്ടർ അറിയിച്ചത്. ഇക്കാര്യം കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപന അവധി:
വ്യാജ വാർത്തകൾക്കെതിരെ
കർശന നിയമ നടപടി

കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ഡിസംബർ മൂന്ന് ചൊവ്വാഴ്ച (03/12) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം സി പദ്മചന്ദ്ര കുറുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങൾ ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം പിന്തുടരുക.
ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കുമെന്നും എ ഡി എം അറിയിച്ചു.

News Desk

Recent Posts

തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ മതമൗലികവാദികളാണെന്നും എഡിജിപി അജിത് കുമാര്‍ .

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച…

3 hours ago

ആവിശ്യവും ആവേശവുമായി 36 മണിക്കൂർ സമരത്തിന് ജീവനക്കാർ.

തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പണിമുടക്കിന് മുന്നോടിയായി 36 മണിക്കൂർരാപ്പകൽ സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ. ഡിസംബർ 10, 11 തീയതികളിൽ ആയിരക്കണക്കിന്…

4 hours ago

എൻ്റെ മകനെ യുക്തിവാദം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു.പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി.

2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് വിക്രാന്ത് മാസി അഭിനയരംഗത്തേക്ക്…

4 hours ago

ഭാരത മാതാ കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു.

തൃക്കാക്കര: ഭാരത മാതാ കോളേജിലെ ഇൻറഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ…

7 hours ago

ട്രെയിനികളുടെ പരിശീലനസമയത്തിന് ആനുപാതികമായി ഡ്യൂട്ടിസമയം ക്രമീകരിക്കണം : ഐ ടി ഐ അധ്യാപകർ.

ഐ ടി ഐ കളിലെ അദ്ധ്യാപകരുടെയും ട്രെയിനികളുടെയും നിരന്തരമായ ആവശ്യമായിരുന്നു ശനി അവധി എന്നത്.കേരളത്തിൽ മറ്റൊരു വിദ്യാഭ്യാസ തൊലിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളിലും…

14 hours ago

കൊല്ലംചെമ്മാൻ മുക്കിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. സംഭവം നടന്നത് ഇന്ന് രാത്രി 9 ന്

കൊല്ലം:കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു.  കൊട്ടിയം തഴുത്തല സ്വദേശി അനില മരണപ്പെട്ടു.…

16 hours ago