തിരുവനന്തപുരം: ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്റെ ആശ്രിത നിയമനത്തിൽ സംസ്ഥാനസർക്കാരിന് തിരിച്ചടി.നിയമനം റദ്ദാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിവിധിയിൽ ഇടപെടാൻ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കരുതെന്ന് പ്രശാന്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.
ആർ. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയത്തിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്.നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാന്‍ മന്ത്രിസഭയ്‌ക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതിയില്‍ സർക്കാർ അറിയിച്ചിരുന്നു. ഇതിന് തക്കതായ മറുപടിയാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായത്. ആർ പ്രശാന്തിന്റെ ആശ്രിത നിയമനത്തിനെതിരായ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.നിയമിതനായ ശേഷം കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കരുതെന്ന് പ്രശാന്തിന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു.
കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവിറക്കാൻ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടെന്നായിരുന്നു സർക്കാർ നേരത്തെ ഉന്നയിച്ച വാദം.സർക്കാരിന്റെ വാദങ്ങൾ സുപ്രീംകോടതി മുഖവിലയ്ക്ക് എടുത്തില്ല. സുപ്രീംകോടതിയുടെ തീരുമാനം പിണറായി സർക്കാരിനെറ്റ കനത്ത തിരിച്ചടിയാണ്.
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച…
തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പണിമുടക്കിന് മുന്നോടിയായി 36 മണിക്കൂർരാപ്പകൽ സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ. ഡിസംബർ 10, 11 തീയതികളിൽ ആയിരക്കണക്കിന്…
2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് വിക്രാന്ത് മാസി അഭിനയരംഗത്തേക്ക്…
തൃക്കാക്കര: ഭാരത മാതാ കോളേജിലെ ഇൻറഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ…
ഐ ടി ഐ കളിലെ അദ്ധ്യാപകരുടെയും ട്രെയിനികളുടെയും നിരന്തരമായ ആവശ്യമായിരുന്നു ശനി അവധി എന്നത്.കേരളത്തിൽ മറ്റൊരു വിദ്യാഭ്യാസ തൊലിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളിലും…
കൊല്ലം:കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനില മരണപ്പെട്ടു.…