ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍മോഷ്ടിച്ച പണവും സ്വര്‍ണവും ലീജിഷ് വീട്ടിലെ കട്ടിലിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ അറയിലാണ് ഒളിപ്പിച്ചതെന്നും വീട്ടില്‍ നിന്ന് 267 പവനും ഒരു കോടി ഇരുപത് ലക്ഷം രൂപയും കണ്ടെത്തിയതായി കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂർ:വളപട്ടണത്ത് അരിവ്യാപാരി അഷ്‌റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ അയല്‍വാസി ലിജീഷ് സമാനമായ രീതിയില്‍ നേരത്തെയും മോഷണം നടത്തിയതായി കണ്ണൂര്‍ കമ്മീഷണര്‍ അജിത് കുമാര്‍. മോഷ്ടിച്ച പണവും സ്വര്‍ണവും ലീജിഷ് വീട്ടിലെ കട്ടിലിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ അറയിലാണ് ഒളിപ്പിച്ചതെന്നും വീട്ടില്‍ നിന്ന് 267 പവനും ഒരു കോടി ഇരുപത് ലക്ഷം രൂപയും കണ്ടെത്തിയതായി കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വീടിന്റെ പുറകിലുള്ള ജനല്‍ പൊട്ടിച്ചാണ് അയല്‍വാസിയായ ലീജീഷ് അതിവിദഗ്ധമായി മോഷണം നടത്തിയതെന്ന് കമ്മീഷണര്‍ പറഞ്ഞു. വിരലടയാള വിദഗ്ധന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനായി ഇരുപതംഗങ്ങളുളള പ്രത്യേക സംഘം രൂപികരിച്ചിരുന്നു.അഷ്‌റഫ് കുടംബസമേതം മധുരയില്‍ കല്യാണത്തിന് പോയിരുന്നു. അതുകഴിഞ്ഞ് 24ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലോക്കര്‍ പൊട്ടിച്ച് അതിലുണ്ടിയിരുന്ന ഒരുകോടിയിലധികം രൂപയും 300 പവന്‍ സ്വര്‍ണവും മോഷണം പോയതായി മനസിലാക്കുന്നത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

News Desk

Recent Posts

തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ മതമൗലികവാദികളാണെന്നും എഡിജിപി അജിത് കുമാര്‍ .

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച…

3 hours ago

ആവിശ്യവും ആവേശവുമായി 36 മണിക്കൂർ സമരത്തിന് ജീവനക്കാർ.

തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പണിമുടക്കിന് മുന്നോടിയായി 36 മണിക്കൂർരാപ്പകൽ സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ. ഡിസംബർ 10, 11 തീയതികളിൽ ആയിരക്കണക്കിന്…

4 hours ago

എൻ്റെ മകനെ യുക്തിവാദം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു.പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി.

2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് വിക്രാന്ത് മാസി അഭിനയരംഗത്തേക്ക്…

4 hours ago

ഭാരത മാതാ കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു.

തൃക്കാക്കര: ഭാരത മാതാ കോളേജിലെ ഇൻറഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ…

6 hours ago

ട്രെയിനികളുടെ പരിശീലനസമയത്തിന് ആനുപാതികമായി ഡ്യൂട്ടിസമയം ക്രമീകരിക്കണം : ഐ ടി ഐ അധ്യാപകർ.

ഐ ടി ഐ കളിലെ അദ്ധ്യാപകരുടെയും ട്രെയിനികളുടെയും നിരന്തരമായ ആവശ്യമായിരുന്നു ശനി അവധി എന്നത്.കേരളത്തിൽ മറ്റൊരു വിദ്യാഭ്യാസ തൊലിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളിലും…

14 hours ago

കൊല്ലംചെമ്മാൻ മുക്കിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. സംഭവം നടന്നത് ഇന്ന് രാത്രി 9 ന്

കൊല്ലം:കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു.  കൊട്ടിയം തഴുത്തല സ്വദേശി അനില മരണപ്പെട്ടു.…

15 hours ago