ചേലക്കര: ചെറുതുരുത്തിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിപിഐഎം – കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ ഇന്ന് കേസെടുത്തേക്കും.
സംഭവത്തിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് എൽഡിഎഫും യുഡിഎഫും. പ്രചാരണം മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടെ ഉണ്ടായ സംഘർഷം ഇരുമുന്നണികൾക്കും തിരിച്ചടിയാണ്. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള വമ്പൻ ബൈക്ക് റാലി ഇന്ന് മണ്ഡലത്തിൽ പര്യടനം നടത്തും. കെ രാധാകൃഷ്ണൻ എംപിയും മന്ത്രി മുഹമ്മദ് റിയാസും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിക്കും. രമ്യാ ഹരിദാസിന് വേണ്ടി ശശി തരൂരും ഇന്ന് മണ്ഡലത്തിൽ ഉണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അവലോകനയോഗം വൈകിട്ട് ചേലക്കരയിൽ ചേരും.
അതിനിടെ ബേജാറാവണ്ട, തിരിച്ചടിക്കാമെന്ന് കെ സുധാകരൻ. സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടാണ് തിരിച്ചടിക്കാമെന്ന കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനം. മറ്റന്നാൾ ചേലക്കരയിൽ എത്തുമ്പോൾ കാണാം എന്നും കെ സുധാകരൻ
പ്രവർത്തകരുമായി വീഡിയോ കോളിൽ സംസാരിക്കുമ്പോഴാണ് സുധാകരന്റെ പരാമർശം.
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…
കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…