എൻ ഇ ബലറാമിൻ്റെ മകൾ ഗീത നസീർ കുറിച്ച FB കുറിപ്പ്.

കണ്ണൂരിൽ മാടായി രാഘവനും ( എം വി രാഘവൻ )പിണറായി വിജയനും നയിക്കുന്ന സി പി ഐ എമ്മിനെപ്പറ്റി കേട്ടാണ് അന്നത്തെ കുട്ടികളായ ഞങ്ങൾ വളർന്നത്. വലതന്മാർ എന്നേ സി പി ഐയെ വിളിക്കൂ. കോൺഗ്രസ്സിന്റെ വാലാട്ടികൾ എന്ന പ്രചരണം നാടുനീളേ നടക്കുന്ന കാലം. വീട്ടിൽ വരുന്ന സഖാക്കൾ സംസാരിക്കുന്നതും സ്ത്രീകൾ അടക്കം പറയുന്നതുമൊക്കെ കേട്ട് സി പി ഐ എമ്മുകാരേയും ഈ രണ്ട് നേതാക്കളെയും ഓർക്കുമ്പോൾ ഞങ്ങൾക്ക് പേടിയാണ്. അതിന് കാരണം ഒരുപാടുണ്ട്. പാർട്ടി പിളർപ്പ് വരുത്തിവെച്ച സങ്കടങ്ങൾ കുറച്ചൊന്നുമല്ലല്ലോ.കാലം കുറേ മുന്നോട്ട് പോയി. ധർമടം പുഴയിലും പൊന്ന്യം പുഴയിലും കൂടി ഒരുപാട് വെള്ളം കരകവിഞ്ഞ് ഒഴുകി. പതിറ്റാണ്ടുകൾക്ക് ശേഷം തലശ്ശേരിയിൽ നടന്ന എൻ ഈ ബാലറാം ജന്മശതാബ്‌ദിയുടെ ഭാഗമായ പരിപാടികളുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വന്നു.കണ്ണൂർ റബ്ക്കോ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിലേക്കു രാവിലെ 9 മണിയോടുകൂടി തന്നെ ആൾക്കാരുടെ ഒഴുക്കായി. തിങ്ങിനിറഞ്ഞ സദസ്സിന്റെ മുൻനിരയിലാണ് ഞങ്ങൾ ഇരുന്നിരുന്നത്. സിഎമ്മിന്റെ അന്നത്തെ ഉൽഘാടനപ്രസംഗത്തിൽ സി പി ഐ എന്ന് പറഞ്ഞതും അച്ഛന്റെ സംഭാവനകൾ എണ്ണി എണ്ണി പറഞ്ഞതും എന്നിലുണ്ടാക്കിയ സന്തോഷം ചെറുതായിരുന്നില്ല. പ്രത്യേകിച്ചും ഏറെ പഴിയും പരിഹാസവും കേട്ട കണ്ണൂരിൽ വെച്ചായതുകൊണ്ട്…..ഇറങ്ങാൻ നേരം എന്നെ വിളിക്കാൻ മുഖ്യമന്ത്രി സന്തോഷിനോട് പറഞ്ഞതനുസരിച്ച് ഞാൻ പുറകെ ചെന്നു. അദ്ദേഹം പടി ഇറങ്ങുകയായിരുന്നു.പുറകിൽ നിന്നും ചെന്ന് അദ്ദേഹത്തെ ചേർത്ത് പിടിച്ച് പാർട്ടിയെയും അച്ഛനെയും കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി പറഞ്ഞു. ആ ഫോട്ടോയും വാർത്തയുമാണ് ഇത്. കുഞ്ഞ് നാളിൽ കേട്ടതൊക്കെ ആ നിമിഷത്തിൽ അലിഞ്ഞുപോയി. 😞 കുറച്ച് ദിവസമായി പി വി അൻവർ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ വീണ്ടും പഴയ ചില ഓർമ്മകൾ മനസ്സിൽ കൊണ്ടുവന്നു. ഒരേ മുന്നണിയിൽ ഇരുന്നുകൊണ്ട് അൻവറിന് പിന്തുണ നൽകി സി പി ഐ ക്ക്‌ പ്രതിസന്ധിയുണ്ടാക്കിയതും പാർട്ടിയിലെ തന്നെ ചിലർ അതിനോടൊപ്പം ചേർന്നതടക്കമുള്ള രാഷ്ട്രീയ നേരില്ലായമ്മ😞 ഇപ്പോൾ വീണ്ടും അതേ അൻവർ മറ്റൊരു ഗൂഡാലോചന ആരോപിക്കുന്നത്….ഒന്നും മാറിയിട്ടില്ലല്ലോ എന്നോർത്തുപോയി. സി പി ഐ ക്ക് ദേശീയ തലത്തിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് ഒരു ലോകസഭ സീറ്റ്‌ നഷ്ടമാക്കുന്ന രാഷ്ട്രീയ ചതിയുടെ ചുരുൾ അഴിയേണ്ടതുണ്ട്. കൂടെ നടക്കുമ്പോൾ ചതി ആവർത്തിക്കുന്നുണ്ടെങ്കിൽ നേരായ വഴിയിൽ ഒറ്റയ്ക്ക് നടന്ന് വിജയം അല്ലെങ്കിൽ വീരമൃത്യു ഏറ്റുവാങ്ങുന്നത് അഭികാമ്യം. സി പി ഐ എന്താണ് ആലോചിക്കുന്നതെന്ന് അറിയില്ല…ബലിത്തറകളിൽ ചോരക്കറ തെളിഞ്ഞു വരുന്നു. 😞😞

ഇതൊക്കെ രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നുണ്ടാകും.

News Desk

Recent Posts

“36 മണിക്കൂര്‍ രാപ്പകല്‍ സമരം”

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള…

9 hours ago

“വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍, മുന്നണി, ലഭിച്ച വോട്ടുകള്‍ യഥാക്രമം”

പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 622338, (ഭൂരിപക്ഷം 410931) സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) 211407…

11 hours ago

“ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചുഃ കെ.സുധാകരന്‍ എംപി”

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ…

11 hours ago

“ചേലക്കരയുടെ ചെന്താരമായി  യു ആർ പ്രദീപ്”

തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി…

11 hours ago

“പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ”

പാലക്കാട്: ഒരു തെക്കൻ കാറ്റിൽ പാലക്കാടൻ കോട്ട രാഹൂലിൻ്റെ കരങ്ങളിലേക്ക്.18669 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി.…

11 hours ago

“വില്ലേജ് എക്സ്റ്റ്ഷർ ഓഫീസേഴ്സിൻ്റെ പുതിയ നേതൃത്വം എക്സ്റ്റഷൻ ഓഫീസേഴ്സ് ഫോറം എന്ന പേരിൽ പുതിയ സംഘടനനിലവിൽ വന്നു”

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ കൂട്ടായ്മയായ എക്സ്റ്റ് ക്ഷൻ ഓഫീസേഴ്സ് ഫോറം എന്ന സൊസൈറ്റി…

17 hours ago