ഹെപ്പറ്റൈറ്റിസ് എ ജാഗ്രത പാലിക്കണമെന്ന് ഡി എം ഓ.

കാസറഗോഡ് :കാസറഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്യുകയും തൊട്ടടുത്ത ജില്ലയായ കണ്ണൂരിൽ ഹെപ്പറ്റൈറ്റിസ് എ മരണം റിപ്പോർട്ട്‌ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ഹെപ്പറ്റൈറ്റിസ് എ രോഗപ്പകർച്ച തടയുന്നതിനായി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ വി രാംദാസ് അറിയിച്ചു.

ഹെപ്പറ്റൈറ്റിസ് എ (HAV) വൈറസ് ആണ് ഈ രോഗത്തിന് കാരണം.മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് ഇതു പകരുന്നത്.

ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ സാധാരണയായി രോഗാണു ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം 2 മുതൽ 6 ആഴ്ചകൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്നു. ലക്ഷണങ്ങൾ സാധാരണയായി 2 മുതൽ 12 ആഴ്ചവരെ നീണ്ടുനിൽക്കും.

ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ

മഞ്ഞപ്പിത്തം (ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം)
ഇരുണ്ട നിറമുള്ള മൂത്രം
കടുത്ത ക്ഷീണം
ഓക്കാനം
ഛർദ്ദി
വയറുവേദന
തലവേദന
പേശിവേദന
പനി

ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ കരളിനെ ബാധിച്ചേക്കാം.

പ്രതിരോധ മാർഗങ്ങൾ

മലമൂത്ര വിസർജനം ശൗചാലയത്തിൽ മാത്രം ചെയ്യുക

ആഹാരത്തിന് മുമ്പും മലമൂത്ര വിസർജ്ജനത്തിനും ശേഷവും കൈകൾ സോപ്പും വെള്ളവുമപോയോഗിച്ച് വൃത്തിയായി കഴുകുക

കുടിക്കുവാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക

ഐസിന്റെ ശുചിത്വം ഉറപ്പ് വരുത്താതെ കടകളിൽ നിന്ന് വില്പന നടത്തുന്ന പാനീയങ്ങൾ, ജ്യൂസ്‌,ഐസ് ഉപയോഗിച്ച് നിർമിക്കുന്ന മറ്റു ഉത്പന്നങ്ങൾ എന്നിവ ഉപയോഗികാതിരിക്കുക

മലിനമായവെള്ളത്തിൽ കുളിക്കുന്നത്, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രങ്ങൾ,പഴ വർഗ്ഗങ്ങൾ, പച്ചക്കറികൾ കഴുകുന്നത് എന്നിവ ഒഴിവാക്കുക

തൂവാല, തോർത്ത്‌ മുതലായ വ്യക്തിഗത സാധനങ്ങൾ പങ്കു വെക്കാതിരിക്കുക

രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ കേന്ദ്രങ്ങളിൽ ചെന്ന് ചികിത്സ തേടണമെന്നും സ്വയം ചികിത്സിക്കരുതെന്നും,ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അഭ്യർത്ഥിച്ചു.

News Desk

Recent Posts

“വില്ലേജ് എക്സ്റ്റ്ഷർ ഓഫീസേഴ്സിൻ്റെ പുതിയ നേതൃത്വം എക്സ്റ്റഷൻ ഓഫീസേഴ്സ് ഫോറം എന്ന പേരിൽ പുതിയ സംഘടനനിലവിൽ വന്നു”

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ കൂട്ടായ്മയായ എക്സ്റ്റ് ക്ഷൻ ഓഫീസേഴ്സ് ഫോറം എന്ന സൊസൈറ്റി…

3 hours ago

മുനമ്പം വിഷയം ഇന്ന് സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി വൈകിട്ട് 4 ന് ചർച്ച നടത്തും.

തിരുവനന്തപുരം:ഇന്ന് ചർച്ച(meeting) നടത്തും. വൈകുന്നേരം 4 മണിക്ക് ഓൺലൈനായാണ് ചർച്ച. ആരെയും ഇറക്കി വിടില്ലെന്ന് മുഖ്യമന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകും.…

6 hours ago

ആദ്യം ചാടിയ സ്ഥലത്ത് ആഴം കുറവായിരുന്നു. ഇവിടെ നിന്നു എഴുന്നേറ്റ് ജെയ്സൻ ആഴമുള്ള സ്ഥലത്ത് പോയി ചാടി മരിച്ചു.

പത്തനംതിട്ട: റാന്നി പാലത്തിൽ നിന്നു പമ്പ നദിയിലേക്കു ചാടിയ മധ്യവസ്കൻ മരിച്ചു. മൈലപ്ര സ്വദേശി ജെയ്സൻ (48) ആണ് മരിച്ചത്. …

7 hours ago

ജീവനാണ് ജീവിക്കണം അഷ്ടമുടി, പക്ഷേ വർഷങ്ങൾ പലതു കടന്നുപോയി, ഇപ്പോഴുംകായലിനു ദുരിതമാണ്.

കൊല്ലം:അഷ്ടമുടി കായൽ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടായി ഇപ്പോഴും അഷ്ടമുടിയെ കുറിച്ച് പറയുമ്പോൾ ആയിരം നാക്കാണ്. പക്ഷേ നാക്കു മാത്രമായി മാറുകയാണ്.…

8 hours ago

ഗുജറാത്തിൽ മലയാളി യുവാവ് അപകടത്തിൽ മരിച്ചു.

അഹമ്മദാബാദ്:ഗുജറാത്തിലെ ബാനസ്കാന്ത ജില്ലയിൽ പാലൻപൂർ അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് പൈപ്പ് ലൈൻ ജോലിക്കിടയിൽ അപകടത്തിൽ…

16 hours ago

ഫെയ്മ മഹാരാഷ്ട്ര വയനാട് ദുരിത ബാധിതർക്ക് 30 1876,41 രൂപ സഹായം എത്തിച്ചു

മുംബൈ:ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച…

16 hours ago