Categories: IndiaWorld News

കഴിഞ്ഞ മൂന്ന് വര്‍ഷമായി സിഡിപിഒ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ബര്‍ഷ പ്രിയദര്‍ശിനി പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ അത് കൂടി. അവസാനം കുഞ്ഞ് നഷ്ടമായി.

ഒറീസയിലെ ഭുവനേശ്വറിലാണ് സംഭവം നടന്നത്.കേന്ദ്ര പാറളിജില്ലയിലെ ശിശുക്ഷേമ സമിതിയിൽ ക്ലാർക്കായി ജോലി ചെയ്യുന്ന ബർഷ പ്രിയദർശിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.പ്രസവ വേദന വന്നിട്ടും അവധി നല്‍കിയില്ല; ശിശുക്ഷേമ സമിതിയിലെ ഗര്‍ഭിണിയായ ജീവനക്കാരിക്ക് കുഞ്ഞ് നഷ്ടപ്പെട്ടു.
26 കാരിയായ ബര്‍ഷ പ്രിയദര്‍ശിനി ഏഴ് മാസം ഗര്‍ഭിണിയായിരുന്നു.ആശുപത്രിയില്‍ ചെക്കപ്പിന് പോകുന്നതിനായി ലീവ് ആവശ്യപ്പെട്ടപ്പോള്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ സ്‌നേഹലത സഹു അവധി നല്‍കിയില്ല. ജോലി ചെയ്യുന്നതിനിടെ അസഹനീയമായ പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മറ്റ് ജീവനക്കാരോട് ആശുപത്രിയിലെത്തിക്കാന്‍ പ്രിയദര്‍ശിനി ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയത്തും മുതിര്‍ന്ന ഉദ്യോഗസ്ഥ പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ വീട്ടുകാരെ വിവരം അറിയിച്ചു. ഓഫീസിലെത്തിയ വീട്ടുകാരാണ് പ്രിയദര്‍ശിനിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും കുട്ടി ഗര്‍ഭപാത്രത്തില്‍ വെച്ച് മരിച്ചിരുന്നു.പ്രിയദര്‍ശിനി ജില്ലാ കലക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കി. ബര്‍ഷയും വീട്ടുകാരും സിഡിപിഒയോട് തര്‍ക്കിക്കുന്ന വിഡിയോ സോഷ്യല്‍ മീഡയയില്‍ പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.എന്നാല്‍ സ്‌നേഹലത സഹു ആരോപണങ്ങളെല്ലാം നിഷേധിച്ചു. വിഷയം വിവാദമായതിനെത്തുടര്‍ന്ന് സ്‌നേഹലതയെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയിട്ടുണ്ട്. അന്വേഷിച്ചതിന് ശേഷം ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡെറാബിസ് ബിഡിഒ അനിരുദ്ധ ബെഹ്‌റ പറഞ്ഞു.

News Desk

Recent Posts

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

5 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

11 hours ago

സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…

12 hours ago

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ     തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…

12 hours ago

ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് തൃശ്ശൂർ നാലാം സ്ഥാനത്ത്

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…

12 hours ago

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…

15 hours ago