ന്യൂഡൽഹി:പരസ്പ്പരം പോരടിച്ചെങ്കിലും ഇപ്പോൾ സൗഹൃദമായി മാറി ഇന്ത്യയും ചൈനയും.അതിർത്തിയിലെ സംഘർഷ മേഖലയിൽ നിന്നു ഇന്ത്യയുടേയും ചൈനയുടേയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ടുകൾ. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലുള്ള സംഘർഷ മേഖലകളായ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ നിന്നാണ് സൈനികർ പിൻവാങ്ങിയത്. പട്രോളിങ് പുനഃരാരംഭിക്കാനും വഴിയൊരുങ്ങി.ദീപാവലി ദിനമായ ഇന്ന് ഇരു പക്ഷത്തേയും സൈനികർ മധുര പലഹാരങ്ങൾ കൈമാറുമെന്നു റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യ- ചൈന ബന്ധം പുതിയ വികസന അവസരങ്ങൾക്കു മുന്നിലാണെന്നു ചൈനീസ് അംബാസഡർ എക്സിൽ കുറിച്ചു.
സൈനിക പിൻമാറ്റം പുരോഗമിക്കുകയാണെന്നും പട്രോളിങ് രീതികൾ കമാൻഡർമാർ തീരുമാനിക്കുമെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ആളില്ലാ വിമാനം ഉപയോഗിച്ചും നേരിട്ടും പരിശോധന നടത്തും.ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ അനുഗ്രഹമായി. ചൈനയുമായി ഏതു തരത്തിലുള്ള പിണക്കവും ഇന്ത്യയ്ക്ക് തലവേദന തന്നെയാണ്. പാകിസ്ഥാനെ സംബന്ധിച്ച് സന്തോഷവും . സമാധാന അരികെ എന്നത് കൃത്യമായി മനസ്സിലാക്കാൻ രണ്ടു രാജ്യങ്ങൾക്കും കഴിഞ്ഞത് പുരോഗിതിയിലേക്ക് കുതിക്കും.