മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി*

കരിപ്പൂർ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിക്കും

കരിപ്പൂർ വിമാനത്താവളത്തിൻ്റെ  വികസനവുമായി ബന്ധപ്പെട്ട് കായിക-ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കും. ശനിയാഴ്ച ഡൽഹിയിലെ രാജീവ് ഗാന്ധി ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. റാം മോഹൻ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാന പ്രകാരമാണ് യോഗം വിളിക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാർ അറിയിച്ചു.

കരിപ്പൂരിൽ റൺവേയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ വലിയ തുക നഷ്ടപരിഹാരം നൽകി ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും സ്ഥലം എയർപോർട്ട് അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥലം നിരപ്പാക്കുകയും വേലി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഉന്നതതല യോഗം വിളിച്ചു ചേർക്കുന്നത്. ഇവിടെ 50 മീറ്റർ വരെ ഉയരത്തിൽ മണ്ണ് നിറക്കേണ്ട ആവശ്യമുള്ളതിനാൽ മണ്ണിൻ്റെ ലഭ്യത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടിയാലോചന നടത്തും. കേരളത്തിലെ വ്യോമ ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തതായി മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.

News Desk

Recent Posts

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

7 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

13 hours ago

സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…

14 hours ago

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ     തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…

14 hours ago

ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് തൃശ്ശൂർ നാലാം സ്ഥാനത്ത്

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…

14 hours ago

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…

17 hours ago