അഞ്ചാലുംമൂട് :- ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി പദ്ധതി നടപ്പിലാക്കാൻ കോർപറേഷൻ കാണിച്ച അനാസ്ഥയണ് കായലിൽ കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് മീനുകൾ ചത്തുപൊങ്ങുവാൻ ഇടയായത്. കായലിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാൻകഴിഞ്ഞില്ല എന്ന് മാത്രമല്ല പദ്ധതി ഉപേക്ഷിച്ചു എന്നുവേണം കരുതാൻ.ഇപ്പോൾ കടവൂർ, മങ്ങാട്, കണ്ടച്ചിറ, മുട്ടത്തുമൂല ഭാഗങ്ങളിൽ മത്സ്യം ചത്തുപൊങ്ങിയതുമൂലം തൊഴിലാളികളും,കുടുംബങ്ങളും പട്ടിണിയിൽ ആകും. തൊഴിൽ ചെയ്യാൻ പറ്റില്ല കായലിൽ ചത്തുപൊങ്ങിയ മത്സ്യം അതുമൂലം ഉണ്ടാകുന്ന രൂക്ഷമായ ഗന്ധം നിമിത്തം മീൻ പിടിച്ചു വിൽക്കാൻ കഴിയില്ല.തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം മുട്ടിയ സാഹചര്യം ആണ് നിലവിൽ. ഇങ്ങനെ മത്സ്യങ്ങൾ ചത്തുപൊങ്ങുവാൻ ഉണ്ടായ കാര്യം പരിശോധിച്ച് പരിശോധന ഫലം പുറത്തു വരുവാൻ ഒരാഴ്ചയിൽ കൂടുതൽ വേണ്ടിവരും ആകയാൽ അടിയന്തിര സഹായം മത്സ്യ തൊഴിലാളികൾക്ക് നൽകുവാൻ ഫിഷറീസ് വകുപ്പോ,കോർപറേഷൻ അധികാരികളോ തയ്യാറാകണമെന്നും മനുഷ്യ വിസ്സർജം ഉൾപ്പെടെയുള്ള മാലിന്യം അഷ്ടമുടി കായലിൽ നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുവാൻ തയ്യാറാകണമെന്നും യു. ടീ. യു. സി. ജില്ലാ ജോയിന്റ് സെക്രട്ടറി അജിത് അനന്തകൃഷ്ണൻ ആവശ്യപ്പെട്ടു.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…