India

നാപ്പോളി, രക്തപുഷ്പങ്ങൾ വാർഷിക പൊതുയോഗംപ്രസിഡണ്ടായി ജോർജ്ജ് ക്രിസ്റ്റീ.

ഇറ്റലി: നാപ്പോളി, രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ നാപ്പോളി ഘടകം നാലാമത്തെ വാർഷിക പൊതുയോഗം നാപ്പോളിയിലെ നൊച്ചറയിൽ വെച്ചു നടന്നു. യോഗത്തിൽ നാപ്പോളി ഘടകം പ്രസിഡണ്ട് രാജീവ് അപ്പുക്കുട്ടൻ അധ്യക്ഷനായിരുന്നു.രക്തപുഷ്പങ്ങൾ ഇറ്റലിയുടെ ജനറൽ സെക്രട്ടറി സി. ഐ നിയാസ് യോഗം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ചെയർമാൻ സാബു സ്കറിയ   സംഘടനയുടെ കോഡിനേറ്ററും സ്ഥാപക നേതാക്കളിൽ ഒരാളുമായ കലേഷ് കുമ്മുള്ളി  സെക്രട്ടറി നൈനാൻ അനീഷ്, വോയിസ് ഓഫ് വുമൺ ഇറ്റലിയുടെ സെക്രട്ടറി ബിജു മോൾ, സെൻട്രൽ കമ്മിറ്റി മെമ്പർമാരായ ബിന്ദു മാത്യു, പ്രിയ നൈനാൻ, ഷാലു ജോർജ്, ജീമോൻ അമ്പഴക്കാട് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ ജയപ്രകാശ് സ്വാഗതവും  കൺവീനർ ജോർജ് ക്രിസ്റ്റി നന്ദിയും പറഞ്ഞു.

2024 -25 വർഷത്തേക്ക് 19 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.രക്ഷാധികാരിയായി രാജീവ് അപ്പുക്കുട്ടനെയും, പ്രസിഡണ്ടായി ജോർജ്ജ് ക്രിസ്റ്റീയയും സെക്രട്ടറിയായി ജയപ്രകാശിനെയും, ഖജാൻജിയായി ജിനു ചേർത്തലയും.വൈസ് പ്രസിഡണ്ടായി പ്രിൻഷ തോമസിനെയും ജോയിൻ സെക്രട്ടറിയായി ജിഷ സിജുവിനെയും  തെരഞ്ഞെടുത്തു.നാപ്പോളി മേഖലയിലെ പ്രവാസ സുഹൃത്തുക്കളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തിക്കാൻ പൊതുയോഗം തീരുമാനിച്ചു.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

2 hours ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

2 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

2 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

8 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

9 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

9 hours ago