നിരവധി ചക്രങ്ങളുള്ള ലോറി, അതിലെ 30ടൺ ലോഡ് അടക്കം ഏകദേശഭാരം 38/40ടൺ ഭാരം ഭൂമിയിലേക്ക് അപ്ലൈചെയ്തുനിൽക്കുമ്പോൾ 5ആനകൾ ശ്രമിച്ചാലും അത് മറിയുകയില്ല. കാരണം അതിന്റെ സ്റ്റബിലിറ്റി അത്ര അധികം ഉണ്ടാകും
ലോഡ് നിറച്ച വണ്ടികൾ സാധാരണ പാർക്ക് ചെയ്യുന്നത് പരമാവധി ഇടതുവശം ചേർന്ന് ആയിരിക്കും. അതായത് ഇടിഞ്ഞു എന്ന് പറയുന്ന മലയോടെ പരമാവധി ചേർത്ത് തന്നെ.
മലയുടെ മുകളിൽ നിന്നും മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ സ്വഭാവീകമായും ആദ്യം റോഡിലേക്ക് എത്തുന്നത് വലിയപാറക്കല്ലുകൾ ആയിരിക്കും. കാരണം അവയുടെ ഭാരകൂടുതൽ തന്നെ
1ടൺ മുതൽ 5ടൺ വരെ യുള്ള കല്ലുകൾ ഉരുണ്ട് വന്ന് തടിയുടെ മുകളിൽ വീണാൽ സ്വാഭാവികമായും അത് വീണ്ടും ഉരുണ്ട് റോഡിൽ പതിക്കുകയും വീഴ്ചയുടെ ശക്തിയിൽ റോഡ് കുഴിഞ്ഞ് അവിടെ തന്നെ കിടക്കും. ഇങ്ങനെ ആദ്യം വന്നകല്ലുകൾക്ക്ക് മീതെയും വാശങ്ങളിലുമായി കുന്നുകൂടി വണ്ടി മറിയാതെ ഒരു തടസ്സമായി കിടന്നുകാണും.
പിന്നീട് പുറകേ വരുന്ന മണ്ണും വെള്ളവും കൊണ്ട് വണ്ടി മൂടി അവിടെ തന്നെ ഉണ്ടാകും.
പക്ഷേ ആദ്യംവന്നത് 10ടണ്ണിൽ അധികം ഭാരമുള്ള കല്ല് ആണെങ്കിൽ അത് വീണത് വണ്ടിക്കും മലക്കും ഇടയിലുള്ള കട്ടിങ്ങിൽ ആണെങ്കിൽ വണ്ടിയെ നിരക്കി കൊണ്ടുപോകാനുള്ള സാധ്യതയും, മണ്ണിലേക്ക് താഴ്ത്തി കളയാനുള്ള സാധ്യതയും അധികമാണ്.
10ടൺ ഭാരമുള്ള ഒരു പാറ 50കിലോമീറ്റർ വേഗത്തിൽ വന്ന് ഒരു വസ്തുവിൽ ഇടിച്ചാൽ അവിടെ ചെലുത്തുന്നത് 5ലക്ഷംkg യിൽ അധികം ഫോഴ്സ് ആയിരിക്കും.
3m നീളവും, 2m ഉയരവും,2m വീതിയുമുള്ള ഒരു പാറക്ക് 30ടണ്ണിൽ അധികം ഭാരം ഉണ്ടാകുമെന്ന് അറിയുമ്പോഴാണ് ആഘാതത്തിന്റെ തീവ്രദമനസ്സിലാകുന്നത്.
എയർഫിൽട്ടർ മൂടിയതോ, എക്സ് ഹോസ്‌റ് പൈപ്പ് മൂടിയതോ ആയ ഒരു വണ്ടി സ്റ്റാർട്ട് ആയി എന്ന് വിശ്വസിക്കുന്നത് തന്നെ മണ്ടത്തരമാണ്. ശക്തിയുള്ള വായു സാന്നിധ്യം ഉണ്ടെങ്കിൽ മാത്രമേ സാധാരണ എൻജിൻ പ്രവർത്തിക്കു.
വണ്ടിയുടെ ക്യാബിൻ എത്ര ശക്തിയുള്ള ഉരുക്ക്കൊണ്ട് നിർമ്മിച്ചതാണെങ്കിലും 60പൗണ്ടിൽ അധികം(27kg )ഫോഴ്സ് ചെലുത്തിയാൽ വിൻഡ്ഷിൽഡ് ഗ്ലാസുകളും ഉടഞ്ഞു പോകും.
ശുദ്ധവായു ലഭിക്കാതെ, വെള്ളവും, ഭക്ഷണവും ലഭിക്കാതെ, പരിക്കെറ്റ് ആവശനായ ഒരാൾക്ക് ഭീതിപ്പെടുത്തുന്ന സാഹചര്യത്തിൽ എത്രനാൾ ജീവിച്ചിരിക്കാൻ സാധിക്കും 😭😭
വണ്ടി നിറുത്തിയതോ, നിന്നതോ ആയ പൊസിഷൻ വണ്ടിയുടെ gps യിൽനിന്നും കൃത്യമായി ലഭിക്കില്ല??
വലിശബ്ദംത്തോടുകൂടി മലഇടിഞ്ഞുവരുന്നത് കണ്ടപ്പോൾ അർജുൻ പുറത്തേക്ക് ചാടി രക്ഷപെടാനും ഒരു ശ്രമംനടത്തികൂടാ എന്ന് പറയാൻ സാധിക്കുമോ?
ഇതൊക്കെ അറിയാമായിരുന്നിട്ടും ചെറിയ jcb കൾ ഉപയോഗിച്ച് മണ്ണ്മാറ്റാൻ ശ്രമിച്ചത് തന്നെ അത്ഭുതം എന്നേ പറയാൻ പറ്റൂ.കൽക്കരി ഖനികളും ഗ്രാനൈറ്റ് ഖനനവും ധാരാളമുള്ള കർണ്ണാടകത്തിൽ 1500-1600റേഞ്ചിലുള്ള എക്സകവേറ്ററുകൾ ധാരാളം ഉണ്ടാകും. അവയിൽ 2/3എണ്ണം കൊണ്ടുവന്ന് മണ്ണുമാറ്റിയിരുന്നെങ്കിൽ 6ദിവസംകൊണ്ട് നീക്കിയ അത്രയും മണ്ണ് നീക്കാൻ ഒരു ദിവസം വേണ്ടിവരില്ലായിരുന്നു.
ചന്ദ്രൻ വേലായുധൻ FB കടപ്പാട്
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…
വംശിക്കും സുഹൃത്തുക്കൾക്കും വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ കൂടെ കിടക്കണം ! സഹികെട്ടു യുവതിയുടെ പരാതി, പിന്നെ അറസ്റ്റ് വിശാഖപട്ടണത്ത് 20 കാരിയായ…