Categories: India

സഭാ തർക്കം, സാവകാശം തേടി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ

കോട്ടയം: സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. ആറ് പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സാവകാശം തേടി സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍ പോയതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി സഭയിലെ മെത്രാപോലീത്തമാര്‍ രംഗത്തെത്തിയത്.

. സുപ്രീംകോടതിയിൽ അപ്പീൽ നല്കാനുള്ള തീരുമാനം വഞ്ചനാപരമാണെന്നും നയം തിരുത്തിയില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നും സഭാ നേതൃത്വം അറിയിച്ചു . സർക്കാരിന്റെ ഒരു ഔദാര്യവും സഭയ്ക്ക് വേണ്ടെന്നും ആത്മാഭിമാനം ചോദ്യം ചെയ്താൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നും ഓർത്തഡോക്സ് സഭ മുന്നറിയിപ്പ് നൽകി .

ഹൈക്കോടതിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് ഓർത്തഡോക്സ് സഭ പ്രതീക്ഷിച്ചിരുന്നില്ല . എന്നാൽ വിധി വന്നു മണിക്കൂറുകൾക്കകം തന്നെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത് ഓർത്തഡോക്സ് സഭയ്ക്ക് വലിയ തിരിച്ചടിയായി .ഇതോടെയാണ് സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ നേതൃത്വം രംഗത്ത് വന്നത്. സർക്കാർ നിലപാട് വഞ്ചനാപരമാണെന്ന് പറഞ്ഞ ഓർത്തഡോക്സ് സഭ . നയം തിരുത്തിയില്ലെങ്കിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

സർക്കാരിന്റെ ഒരു ഔദാര്യവും ഇനി ആവശ്യമില്ല എന്നാണ് ഓർത്തഡോക്സ് വിഭാഗം പറയുന്നത് . സഭയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താൽ തെരഞ്ഞെടുപ്പിൽ അടക്കം പ്രതികരണങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ്. സർക്കാരിനെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമാണെ സംശയവും ഓർത്തഡോക്സ് സഭ മുന്നോട്ടുവച്ചു .സർക്കാരിനെ ബഹിഷ്കരിക്കുന്നത് അടക്കമുള്ള നടപടികളെ കുറിച്ചും ഓർത്തഡോക്സ് സഭ ആലോചിക്കുന്നുണ്ട്.

News Desk

Recent Posts

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പിവി അൻവർ.

പാലക്കാട്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി അൻവർ , ഡിഎംകെ സ്ഥാനാർഥി എം എ മിൻഹാജിനെ…

3 hours ago

കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന്റെ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 25, 26 തീയതികളിൽ കൊല്ലത്ത്.

കൊല്ലം :കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന്റെ പതിനൊന്നാമത് സംസ്ഥാന സമ്മേളനം കൊല്ലത്ത്കാനം രാജേന്ദ്രൻ നഗറിൽ (ജില്ലാ പഞ്ചായത്ത് ജയൻ…

4 hours ago

വിമാനങ്ങൾക്ക് ബോംബ് ഭീഷണി, എക്‌സി നെതിരെ കേന്ദ്ര സർക്കാർ

ന്യൂഡെല്‍ഹി: വിമാനങ്ങൾക്ക് ബോംബ് ഭീഷണിതുടരുന്ന പശ്ചാത്തലത്തിൽ സമൂഹ മാധ്യമം എക്‌സി നെതിരെ കേന്ദ്ര സർക്കാർ. എക്‌സിന്റേത് പ്രേരണകുറ്റത്തിന് തുല്യമായ നടപടികൾ…

5 hours ago

മാലിന്യപ്രശ്നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരത്തിനായി സ്റ്റാർട്ടപ്പുകളുമായി കൈകോർക്കും: മന്ത്രി എം ബി രാജേഷ്.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തിവരുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യ സംസ്കരണ രംഗത്ത് അന്തർദേശീയ,ദേശീയ തലത്തിൽ മികവ്…

5 hours ago

കൊല്ലത്ത് വീണ്ടും മൃഗവേട്ട,കാട്ടുപോത്തിനെ വേട്ടയാടി കൊന്നു

കൊല്ലം. സംസ്ഥാനത്ത് വീണ്ടും മൃഗവേട്ട. കാട്ടുപോത്തിനെ വേട്ടയാടി കൊന്നു. കാട്ടുപോത്ത് വേട്ട നടത്തിയത് ഇറച്ചിക്ക് വേണ്ടി. സംഭവം കൊല്ലം അഞ്ചല്‍…

11 hours ago

പ്രിയങ്ക ഗാന്ധി വയനാട് കളക്ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.

വയനാട് പാർലമെന്റ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി  പ്രിയങ്ക ഗാന്ധി വയനാട് കളക്ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ്…

11 hours ago