സംസ്ഥാന കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിതിരുവനന്തപുരം മുതൽ കാസറഗോഡു വരെയുള്ള പതിനൊന്നു ജില്ലാ സമിതികൾ ഉടനെ വിളിക്കും.

കോട്ടയം: ശക്തമായ ജനകീയ സമരങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന സിൽവർ ലൈൻ പദ്ധതി എങ്ങനെയും നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പ്രസ്തുത പദ്ധതിയുടെ കേന്ദ്ര സർക്കാരിന്റെ പക്കലുള്ള ഡി പി ആറിന് അംഗീകരം നേടിയെടുക്കാനുള്ള കേരള മുഖ്യമന്ത്രിയുടെ ശ്രമങ്ങൾ സൃഷ്ടിച്ചിട്ടുള്ള ആശങ്കയുടെ പശ്ചാത്തലത്തിലാണ് പ്രസ്തുത യോഗം ചേർന്ന് സമരപരിപാടികൾക്ക് രൂപം നൽകാൻ തീരുമാനിച്ചതായ് ഭാരവാഹികളായ എം.എം പ ബാബുരാജും എസ് രാജീവനും അറിയിച്ചു.

റെയിൽ പദ്ധതികൾ തുടങ്ങാനുള്ള ഇന്ത്യൻ റെയിൽവെ എഞ്ചിനീയറിംഗ് കോഡിലെ അടിസ്ഥാന നിർദ്ദേശങ്ങളിൽ ഒന്നുപോലും പാലിക്കാതെ തട്ടിക്കൂട്ടി ഉണ്ടാക്കി 2020-ൽ കേന്ദ്ര സർക്കാർ അംഗീകാരത്തിന് സമർപ്പിച്ചിട്ടുള്ളതാണ് സിൽവർ ലൈൻ ഡി പി ആർ.

പ്രസ്തുത പദ്ധതി നടപ്പിലാക്കിയാലുണ്ടാകാവുന്ന സാമൂഹ്യ – സാമ്പത്തിക – പാരിസ്ഥിതിക പ്രത്യാഘതങ്ങളാണ് പദ്ധതിയുടെ നിർദ്ദേശം പുറത്തുവന്ന 2019 മുതൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി കേരളം ചർച്ച ചെയ്തു വരുന്നത്. ഇത് പഠിക്കാനോ ഇതിനെതിരെ ഉയർത്തുന്ന വിമർശനങ്ങളും പ്രതിഷേധവും കണക്കിലെടുക്കാനോ കേരള സർക്കാർ തയ്യാറാകുന്നില്ല.
ഇടക്കാല തിരഞ്ഞെടുപ്പിലെ തൃക്കാക്കര – പുതുപ്പള്ളി തെരഞ്ഞെടുപ്പു ഫലങ്ങളോ പാർലമെൻറ് തിരഞ്ഞെടുപ്പിലെ തിരിച്ചടികളോ വീണ്ടും ചില തിരഞ്ഞെടുപ്പ് നടക്കുന്ന ഈ വേളയിൽ പ്പോലും കണക്കിലെടുക്കാനുള്ള വിവേകം പോലും സർക്കാർ കാണിക്കുന്നില്ല.

സിൽവർ ലൈൻ പഠനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നിയമിച്ച സെന്റർ ഫോർ എൻവയേൺമെന്റ് സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ പരിസ്ഥിതി പഠന റിപ്പോർട്ട് ദേശീയ ഹരിത ട്രിബൂണൽ തള്ളിക്കളയുകയും പ്രസ്തുത ട്രിബൂണലിന്റെ വിധി മറികടക്കാനായി 2022 – ൽ ഇക്കാര്യങ്ങളിൽ വീണ്ടും പഠനം നടത്താൻ കേരള സർക്കാർ നിയമിച്ച ഈ ക്യൂ എം എസ് എന്ന സ്ഥാപനം പഠനം നടത്തി സർക്കാരിന് സമർപ്പിച്ച പാരിസ്ഥിക ആഘാത പഠന റിപ്പോർട്ട് പുറത്തു വിടണമെന്ന് സമര സമിതി കേരളസർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊതുജനങ്ങൾക്ക് ലഭ്യമാക്കാനോ, ആശങ്കകൾ പരിഹരിക്കാനോ സർക്കാർ തയ്യാറാകുന്നില്ല.
സിൽവർ ലൈൻ പാതയുടെ മൊത്തം അലൈൻമെന്റിന്റെ 198 കി.മീ റെയിൽവേ ഭൂമിയിലൂടെയാണ് കാണിച്ചിട്ടുള്ളത്. സിൽവർ ലൈനിന് റെയിൽവെയുടെ പക്കലുള്ള ഒരു തുണ്ട് ഭൂമിയും വിട്ടു കൊടുക്കുകയില്ലന്ന് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞിട്ടും റെയിൽ ഭൂമിയിലൂടെ തയ്യാറാക്കിയിട്ടുള്ള ഡി പി ആർ നാളിതു വരെ മാറ്റം വരുത്താതെയും, പദ്ധതി പ്രാവർത്തികമാക്കണമെങ്കിൽ വ്യാപാരസ്ഥാപനങ്ങൾ വിദ്യാലയങ്ങൾ ഉൾപ്പടെ അരലക്ഷം നിർമ്മിതികൾ നശിപ്പിക്കപ്പെടുമെന്ന ആശങ്കകൾ തൃണവൽഗണിച്ചും മറ്റ് യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവച്ചും പുറം വാതിലിലൂടെ പദ്ധതിയുടെ അംഗീകാരം നേടിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഇതിനെതിരെ
സിൽവർ ലൈൻ വിരുദ്ധ സമര സമിതിയുടെ തിരുവനന്തപുരം മുതൽ കാസറഗോഡു വരെയുള്ള പതിനൊന്നു ജില്ലാ സമിതികൾ ഉടനെ വിളിച്ചു കൂട്ടി ഒക്ടോബർ 25 മുതലുള്ള രണ്ടാഴ്ചക്കാലം പ്രതിഷേധ യോഗങ്ങൾ ധർണ്ണകൾ ഉൾപ്പടെ നടത്തുന്നതിന് യോഗം തീരുമാനിച്ചു.

കൂടാതെ സംസ്ഥാന സമിതി സ്വീകരിക്കാനുദ്ദേശിക്കുന്ന ഭാവി സമര പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് നവംബർ 13 ന്
സമിതിയുടെ കീഴിലുള്ള മുന്നൂറിലധികം വരുന്ന പ്രാദേശിക സമര സമിതികളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി എറണാകുളത്ത് ഒരു സമര പ്രവർത്തകരുടെ യോഗം ചേരുo
യോഗത്തിനോടനുബന്ധിച്ച് സിൽവർ ലൈൻ ആഘാതങ്ങൾ സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത് സിദ്ധീകരിച്ചിട്ടുള്ള പഠന റിപ്പോർട്ടിന്മേൽ പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനായ ശ്രീധർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഒരു സെമിനാറും സംഘടിപ്പിക്കുo

കോട്ടയം ജില്ലയിലെ മാടപ്പള്ളിയിൽ തുടർച്ചയായി നടന്നു വരുന്ന സമര പരിപാടിയുടെ 925 ദിവസം തികയുന്ന ഒക്ടോബർ 30 – ലെ പ്രതിഷേധ പരിപാടി വമ്പിച്ച വിജയമാക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന നിർവ്വാഹക സമിതി യോഗം  ജോസഫ് എം പുതുശ്ശേരി എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ ശൈവ പ്രസാദ് സമിതി ചെയർമാൻ എം.പി. ബാബുരാജ് , ജനറൽ കൺവീനർ എസ് രാജീവൻ , ബാബു കുട്ടൻചിറ, മിനി കെ ഫിലിപ്പ് (കോട്ടയം), രാമചന്ദ്രൻ വരപ്പുറത്ത്, പി.എം ശ്രീകുമാർ, പ്രവീൺ ചെറുവത്ത്, ഷിജു (കോഴിക്കോട്) രാമചന്ദ്രൻ (അഴിയൂർ) ശരണ്യ രാജ് (പത്തനംതിട്ട) എ ഷൈജു തിരുവനന്തപുരം തുടങ്ങിയവർ സംസാരിച്ചു.

News Desk

Recent Posts

സന്നിധാനത്ത് അയ്യപ്പന് മുൻപിൽ 66 കാരി ലത കിഴക്കേമനയുടെ സ്വയം ചിട്ടപ്പെടുത്തിയ നൃത്തചുവടുകൾ അവതരിപ്പിച്ചു.

ശബരിമല:സന്നിധാനത്ത് അയ്യപ്പന് മുൻപിൽ നൃത്തച്ചുവടു വച്ച് തൃശൂർ സ്വദേശിനിയും നൃത്ത അധ്യാപികയുമായ 66 കാരി ലത കിഴക്കേമന. അഞ്ചുവയസ്സ് മുതൽ…

8 hours ago

“പോരാട്ടങ്ങൾക്ക് അവധി നല്കില്ല:ജയശ്ചന്ദ്രൻ കല്ലിംഗൽ”

സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് ലഭ്യമാകേണ്ട ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ ജോയിൻ്റ് കൗൺസിൽ എന്നും മുന്നിൽ ഉണ്ടാകുമെന്ന് ജോയിന്റ്…

11 hours ago

“രക്ഷാദൗത്യം അവസാനിപ്പിച്ച് പത്രം ലോറൻസ് (കണ്ണപ്പൻ ലോറൻസ്) യാത്രയായി.”

കൊല്ലം :ഇന്ത്യൻ രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്കം രണ്ട് തവണ നേടിയ കൊല്ലം നീണ്ടകര തോട്ടത്തിൽ വീട്ടിൽ പരേതനായ പത്രം…

11 hours ago

“മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ അമ്പതിന്റെ നിറവിൽ:വാർഷിക സമ്മേളനം 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും”

മിത്തും ചരിത്രവും രാഷ്ട്രീയവും പ്രണയവുമെല്ലാം ഇടകലർന്ന മാന്ത്രികാഖ്യാനത്തിലൂടെ വായന ക്കാരുടെ മനസ്സു കീഴടക്കിയ എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നോവലിന്…

12 hours ago

“ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ല:പ്രധാനമന്ത്രി”

ന്യൂഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക നീതിക്ക് എതിരാണ് വഖഫ് എന്നാണ് മോദി പറഞ്ഞത്.…

14 hours ago

പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ; വയനാട് ഉരുൾപൊട്ടൽ ആദ്യം ഉന്നയിക്കും.

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം കുറിക്കും. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക…

17 hours ago