ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം രാജ്യത്ത് രാഷ്ട്രീയ കക്ഷികൾ പരസ്പ്പരം കുറ്റപ്പെടുത്തലുകൾ തുടരുന്ന സാഹചര്യത്തിലും യാഥാർത്ഥ്യം ആരും ഓർമ്മിക്കാറില്ല. ജാതിയും മതവും അപവാദങ്ങളും പറഞ്ഞറിയിച്ച ഒരു തിരഞ്ഞെടുപ്പാണ് കടന്നുപോയത്. എന്നാൽ കേരളം എല്ലാവിധ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്ന നാടാണ്. ഇടതുപക്ഷം അല്ലെങ്കിൽ വലതുപക്ഷം ഭരണം പിടിക്കും എന്ന ചിന്ത നിലനിന്നിരുന്ന സ്ഥലത്ത് ബിജെപി പിടിമുറുക്കി. ആരും അറിഞ്ഞിരുന്നില്ല ഇങ്ങനെ സംഭവിക്കുമെന്ന്. സംഭവം കഴിഞ്ഞതോടെ പല പ്രസ്ഥാനങ്ങളും മീറ്റിംഗ് കൂടുകയും ചർച്ച നടത്തുകയും മണ്ഡലം ഏരിയാതല പരിശോധകളിലേക്ക് പോവുകയാണ്. എന്താണ് പ്രശ്നം എന്ന് എല്ലാവർക്കുമറിയാം. പക്ഷേ നമ്മൾ അതൊക്കെ മറക്കും. വീണ്ടും കൂട്ടി കിഴിക്കലുമായി മാറും. മാറ്റം അനിവാര്യമാണ് എന്നത് എല്ലാവരും മനസ്സിലാക്കുക. തെറ്റുകൾ പറ്റിയാൽ തിരുത്താൻ തയ്യാറാകണം. രാജ്യത്തെ തിരഞ്ഞെടുപ്പിൽ നോട്ടായ്ക്ക് കിട്ടിയ വോട്ട് രാഷ്ട്രീയ കക്ഷികൾ പരിശോധിക്കുന്നത് നന്നായിരിക്കും. കേരളത്തിലും നോട്ടയിലേക്ക് വോട്ട് പോയിട്ടുണ്ട്. ഗ്രൂപ്പു രാഷ്ട്രീയം അവസാനിപ്പിക്കാൻ എല്ലാ പാർട്ടികളും തയ്യാറാകണം. ജനങ്ങളുടെ മനസ്സ് അറിയാൻ ശ്രമിക്കണം. അവരുടെ വിഷയങ്ങൾക്ക് പ്രാധാന്യം നൽകണം.മെമ്പർഷിപ്പും പാർട്ടി ഫണ്ടും ലവിയും മാത്രമായി ഇരിക്കരുത്. പാർട്ടിയുടെ ഉന്നത നേതാക്കന്മാർ ഒഴിച്ച് ബാക്കിയുള്ളവർ മറ്റ് ജോലികൾ കണ്ടെത്തണം. രാഷ്ട്രീയ പ്രവർത്തനം ജോലിയായി കാണരുത്. അങ്ങ് ചൈനയിൽ പോലും ഒരു പാർട്ടി പ്രവർത്തകൻ സ്വന്തം ജോലി ചെയ്തിട്ടേ രാഷ്ട്രീയ പ്രവർത്തനമുള്ളു.നമ്മുടെ പാർട്ടി പ്രവർത്തനങ്ങളിൽ നിൽക്കുന്ന നേതാക്കളെല്ലാം ഒരു തൊഴിൽ കണ്ടുപിടിക്കണം.
കേരളത്തിലെ യുവതയെ മനസ്സിലാക്കാൻ നമുക്ക് കഴിയുന്നില്ല.
2010 നു ശേഷം കേരളത്തിലെ യുവതയെ മനസ്സിലാക്കുവാൻ കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷികൾക്കും കഴിഞ്ഞിട്ടില്ല. അവരുടെ തൊഴിൽ സംരക്ഷണ കാര്യത്തിൽ നമുക്ക് ഒന്നു ചെയ്യുവാൻ കഴിയുന്നില്ല. ബിരുദാനന്തര ബിരുദം എടുത്തവരൊക്കെ തെക്കോട്ടും വടക്കോട്ടും നടക്കുന്നതും നമ്മൾ ആരും കാണുന്നില്ല. കേരളത്തിലെ സർക്കാർ ജോലി എന്നത് മാത്രം മുന്നിൽ കണ്ട് എത്രപേർക്ക് ജീവിക്കാനാകും. മുഴുവൻ യുവതയ്ക്കും തൊഴിൽ നൽകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യണം. 2023 എത്തിയപ്പോഴേക്കും മൊത്തം യുവതയുടെ 30 ശതമാനം വിദേശ രാജ്യങ്ങളിൽ ചേക്കേറി കഴിഞ്ഞു. ഇനിയും അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരു ഡോക്ടറായാലും, എൻജിനിയർ അയാലും അവർ പോകുന്നത് വിദേശ രാജ്യത്തേക്കാണ്. ഒരാഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്താൽ മതി. അവശ്യത്തിന് വിശ്രമം കിട്ടും. നല്ല ശമ്പളവും. ഇവിടെ അവർ നിൽക്കാൻ തയ്യാറാകത്ത് പരിശോധിക്കണം. വൃദ്ധന്മാരുടെ നാടാക്കി കേരളത്തെ മാറ്റരുത്.
ഇവിടെ എത്ര യുവത രാഷ്ട്രീയ പാർട്ടികളുടെ ക്യാമ്പയിനുകളിൽ പങ്കെടുക്കുന്നു. ഏതെങ്കിലും ആഘോഷങ്ങൾ വന്നാൽ ഇത്തരം യുവാക്കൾ എത്രപേർ പങ്കെടുക്കുന്നു. അവർ മറ്റു വഴികൾ തേടിപ്പോകുന്നു. കൃത്യമായ അരാഷ്ട്രീയ വാദികളായി അവർ മാറുന്നു.പുതിയ തലമുറ എന്ത് ചിന്തിച്ചു തുടങ്ങി എന്ന് മനസ്സിലാക്കുവാൻ നമ്മൾ ശ്രമിക്കണം. അവരുടെ സുരക്ഷയും നാം കണ്ടില്ലെന്നു നടിക്കരുത്. എല്ലാം കൈവിട്ടുപോകും……
അഹമ്മദാബാദ്:ഗുജറാത്തിലെ ബാനസ്കാന്ത ജില്ലയിൽ പാലൻപൂർ അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് പൈപ്പ് ലൈൻ ജോലിക്കിടയിൽ അപകടത്തിൽ…
മുംബൈ:ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച…
എസ്.കെ.എം.ജെ സ്‌കൂള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രം · രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും · ആദ്യം എണ്ണുന്നത് തപാല്‍…
രാജസ്ഥാൻ: മരിച്ചതായി സ്ഥിരീകരിച്ചയാള്‍ ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ബധിരനും മൂകനുമാണ് ഡോക്ടര്‍മാര്‍ മരിച്ചതായി…
കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ അംഗവും മുൻ റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡി സാജുവിന്റെ സ്മരണാർത്ഥം കേരള…
കണ്ണനല്ലൂർ, പരവൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. ചേരിക്കോണം ചരുവിള…