കൊല്ലം:കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സഹകരണ വകുപ്പും ജില്ലയിലെ സര്‍ക്കിള്‍ സഹകരണ യൂണിയനുകളും സംയുക്തമായി സംഘടിപ്പിച്ച 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖലയെ നിലനിര്‍ത്തുന്നതിന് ധാരാളം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സഹകരണ പ്രസ്ഥാനം വഹിക്കുന്ന പങ്കും കരസ്ഥമാക്കിയ നേട്ടങ്ങളും ഈ വേദിയിലൂടെ ജനങ്ങളിലേക്ക് കൂടുതല്‍ വ്യക്തമായി എത്തിക്കാന്‍ സാധിക്കും. അപൂര്‍വം ചില സ്ഥാപനങ്ങളില്‍ സംഭവിച്ച അഭിലഷണീയമല്ലാത്ത കാര്യങ്ങള്‍ പര്‍വതീകരിച്ച് സഹകരണ മേഖല മുഴുവന്‍ കുഴപ്പമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ സഹകാരികള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണം. തെറ്റായ പ്രവണതകള്‍ ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രവര്‍ത്തനമാന്ദ്യം നേരിടുന്ന സഹകരണസംഘങ്ങളെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരുകയാണ്. നൂതനമായ നിരവധി സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിന് സഹകരണ മേഖലയ്ക്ക് കഴിയും. ലോകത്താകെയുള്ള സഹകരണ മേഖലയ്ക്ക് മാതൃകയാകാവുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെപ്പോലുള്ള സ്ഥാപനങ്ങളും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രികളും മറ്റും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രത്തില്‍ നിന്നും ജെ.ഡി.സി, എച്ച്.ഡി.സി പരീക്ഷകളില്‍ ഉയര്‍ന്നവിജയം നേടിയവര്‍ക്ക് അവാര്‍ഡ്ദാനവും ജില്ലാതല/ താലൂക്ക്തല മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.
ഉദ്ഘാടന പരിപാടിയില്‍ എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി. സഹകരണസംഘം കൊല്ലം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം. അബ്ദുല്‍ ഹലീം സഹകരണ പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗം കെ. രാജഗോപാല്‍, മുന്‍ എം.പിയും എന്‍.എസ് സഹകരണ ആശുപത്രി ചെയര്‍മാനുമായ പി. രാജേന്ദ്രന്‍, കേരളബാങ്ക് ഡയറക്ടര്‍ അഡ്വ. ജി ലാലു, കാപെക്സ് ചെയര്‍മാന്‍ ജി. ശിവശങ്കരപ്പിള്ള, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ വി.എസ്.ലളിതാംബികദേവി, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ‘കേരള സഹകരണ നിയമ ഭേദഗതി 2023’, ‘സഹകരണ മേഖലയില്‍ ഐ.ടി/ എ.ഐയ്ക്കുള്ള സാധ്യതകളും വെല്ലുവിളികളും’ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. പി.എസ്.സി മുന്‍ ചെയര്‍മാന്‍ എം. ഗംഗാധരക്കുറുപ്പ് മോഡറേറ്ററായി. റിട്ട അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷാജി ജനാര്‍ദ്ദനന്‍, ഐ.സി.ടി.എ.കെ ഫാക്കല്‍റ്റി റിജി എന്‍.ദാസ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. കൊല്ലം സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ എന്‍.എസ് പ്രസന്നകുമാര്‍, മുന്‍ എം.പി പി.രാജേന്ദ്രന്‍, പ•ന സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ.ഇ.യൂസഫ് കുഞ്ഞ്, വെളിനല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി.ആനന്ദന്‍, കൊല്ലം കോസ്റ്റല്‍ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് ഡി. കാട്ടില്‍, തൃക്കോവില്‍വട്ടം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ.കെ.മനോജ് കുമാര്‍, പരവൂര്‍ എസ്.എന്‍.വി.ആര്‍.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, കൊല്ലം പോലീസ് ഡിപ്പാര്‍ട്ട്മെന്റ് എംപ്ലോയീസ് സഹകരണസംഘം പ്രസിഡന്റ് എസ്.ഷൈജു, കല്ലട റൂറല്‍ സഹകരണസംഘം പ്രസിഡന്റ് കല്ലട വിജയന്‍, ഇളമ്പള്ളൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണസംഘം പ്രസിഡന്റ് ടി.സി.വിജയന്‍, ശൂരനാട് മഹിളാ വ്യവസായ സഹകരണസംഘം പ്രസിഡന്റ് അഡ്വ. എസ്.ലീല തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…
വംശിക്കും സുഹൃത്തുക്കൾക്കും വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ കൂടെ കിടക്കണം ! സഹികെട്ടു യുവതിയുടെ പരാതി, പിന്നെ അറസ്റ്റ് വിശാഖപട്ടണത്ത് 20 കാരിയായ…