“തൻ്റെ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല:ബിനോയ് വിശ്വം”

ന്യൂഡെല്‍ഹി: തന്റെ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയുടെ ചുമതലയുമായി തനിക്ക് ഇനിയും ഡൽഹിയിലേക്ക് വരേണ്ടി വരുമെന്നും യാത്രയയപ്പ് ചടങ്ങിൽ ബിനോയ് വിശ്വം. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ഡൽഹി ഘടകമാണ് മുൻ രാജ്യസഭ അംഗം കൂടിയായിരുന്ന ബിനോയ് വിശ്വത്തിന് ഡൽഹിയിൽ യാത്രയയപ്പ് നൽകിയത്.

രാഷ്ട്രീയ ജീവിതം ആരംഭിച്ച കാലത്തെയും രാജ്യസഭാ അംഗമായതിന് ശേഷമുള്ള ഡൽഹിയിലെയും ഓർമ്മകളാണ് ഐമ സംഘടിപ്പിച്ച യാത്ര അയപ്പ് ചടങ്ങിൽ ബിനോയ് വിശ്വം പങ്കുവെച്ചത്. ലഭിക്കുന്ന പദവികൾ താൽക്കാലികം ആണെങ്കിലും തന്റെ നിലപാട് താൽക്കാലികമല്ലെന്ന് ബിനോയ്‌ വിശ്വം.

തനിക്കു നൽകിയ സ്നേഹവും പിന്തുണയും രാജ്യസഭ എംപി പിപി സുനീറിനും നൽകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിനോയ് വിശ്വത്തിന് പകരക്കാരനാവുക എന്നത് പ്രയാസകരമാണെന്ന് പി പി സുനീർ.

ബിനോയ് വിശ്വത്തോടൊപ്പമുള്ള ആറു വർഷങ്ങൾ ഡൽഹി മലയാളികൾക്ക് അഭിമാന നിമിഷം ആണെന്ന് ഐമ ചെയർമാൻ ബാബു പണിക്കർ.

ഐമ ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ മറ്റ് മലയാളി സംഘടനാ ഭാരവാഹികളും മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും പങ്കെടുത്തു.

News Desk

Recent Posts

മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…

48 mins ago

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി.

ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…

1 hour ago

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…

2 hours ago

മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…

2 hours ago

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

10 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

16 hours ago