ഭാരത മാതാ കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു.

തൃക്കാക്കര: ഭാരത മാതാ കോളേജിലെ ഇൻറഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു.
ഇൻ്റർ നാഷണൽ യൂണിവേഴ്സിറ്റികളും ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും തമ്മിൽ വിവിധ രംഗങ്ങളിൽ ധാരണ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഗവേഷണ പാതകളിലുള്ള സഹകരണം പ്രാരംഭം കുറിയ്ക്കുമെന്ന് ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സ്റ്റഡീസ് അസി.ഡീനും അസി. പ്രൊഫസറുമായ ഡോ. യുസഫ് നാസ്സർ അൽ ഹുസൈനി പ്രസ്ഥാവിച്ചു.

 

കൊച്ചി ഇൻഫോപാർക്കിന്റെയും , സ്മാർട്ട് സിറ്റിയുടെയും മുൻ സിഇഒ ജിജോ ജോസഫ് , ഡിസിഷൻ ട്രീ സൊല്യൂഷൻസ് സ്ഥാപകൻ സെന്തിൽ കുമാർ ബാംഗളൂർ,ഡോ. മഹമൂദ് സെയ്ദ് അൽ ബെഹാരി (അസി. പ്രൊഫസർ, സോഹാർ യൂണിവേഴ്സിറ്റി, ഒമാൻ),ഡോ. വാസിൻ അയ്മാൻ അൽ ഖിഷ്രി ( അറബ് ഓപ്പൺ യൂണിവേഴ്സിറ്റി, ഒമാൻ), ഡോ. യൂസഫ് നാസർ അൽ ഹുസൈനി (അസി.പ്രൊഫസർ, അറബ് ഓപ്പൺ യൂണിവേഴ്സിറ്റി) ,ഷിനോജ് ചെറുവത്തൂർ ( ഇ.എം.ഇ.എ ഹെഡ് ഓഫ് ഡിസിപ്ലിൻ – ഇൻസ്‌ട്രുമെന്റെഷൻ & കണ്ട്രോൾ, സ്കോട്ലൻഡ് ),ടെക്‌ജൻഷ്യ കമ്പനിയുടെ സ്ഥാപകനും സി.ഈ.ഓ യുമായജോയ് സെബാസ്റ്റ്യൻ , .രാജേഷ് ആർ (ഐ. ബി. എം സീനിയർ എക്സിക്യൂട്ടീവ് ഐ.ടി ആർക്കിടെക്കറ്റ് , ബാംഗളൂർ), നാസിം അബ്ദുള്ള( ചെയർമാൻ, നൈക്കോ ഐ. ടി. എസ്, കൊച്ചി ), ഡോ. സുധീപ് എളയിടം (പ്രൊഫസർ, സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്, കുസാറ്റ് ) , പീറ്റർ ചെന്നൈ ( ഡിസിഷൻ ട്രീ ഐ ടി വിദഗ്ധൻ ) എന്നീ നിർമ്മിത ബുദ്ധി മെഷീൻ ലേണിംഗ് രംഗത്തെ പ്രമുഖ വിദഗ്ദ്ധർ പ്രഭാഷണം നടത്തി.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങളിൽ പങ്കെടുക്കാനും ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനും വ്യാവസായിക വാണിജ്യ രംഗങ്ങളിലുള്ളവരും അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും പൊതുജനങ്ങളും ഉണ്ടായിരുന്നു.

കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി ഡോ. ജോൺ ടി.എബ്രഹാം, കൺവീനർമാരായ ഹരികൃഷ്ണൻ പി, ലയന ബിനു , ഒമർ അൽ അബ്ദുൽ ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അതിവിപുലമായ സംഘാടക സമിതി വിജയകരമായി പ്രവർത്തിച്ചു.
നിർമ്മിത ബുദ്ധിയുടെയും മെഷീൻ ലെണിംഗിന്റെയും നൂതനമായ സാധ്യതകളെയും വ്യവസായിക അക്കാദമിക അവസരങ്ങളെയും പറ്റി കോൺഫെറെൻസിൽ ചർച്ചയായി. മൂന്ന് ദിനം നീണ്ട് നിന്ന
കോൺഫെറെൻസിൽ ഒമാനിലെ പ്രധാന സർവകലാശാലകളിൽ നിന്നുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിദഗ്ധരും ഇന്ത്യയിലെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളിലെ വിദഗ്ധരും പ്രഭാഷണങ്ങൾ നടത്തി. നൂറിൽ പരം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു .

News Desk

Recent Posts

ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?

ചണ്ഡീഗഢ്: ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?സുവർണ ക്ഷേത്രത്തിന് പ്രതിസന്ധി…

1 hour ago

“കേന്ദ്ര അവഗണനയ്ക്കെതിരേ; LDF പ്രതിഷേധം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നാളെ”

വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെയും എൽഡിഎഫ് നാളെ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് എൽഡിഎഫ് നേതൃത്വത്തിൽ ഹെഡ്…

3 hours ago

“കൊല്ലം ചടയമംഗലത്ത് വാഹനാപകടം:ഒരു മരണം”

എംസി റോഡിൽ ഇളവക്കോടാണ് അപകടമുണ്ടായത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ഗുരുതരമായി  പരുക്കേറ്റയാളെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…

8 hours ago

“സന്ദീപ് വാര്യര്‍ക്ക് കെപിസിസിയില്‍ സ്വീകരണം നല്‍കി”

സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ…

8 hours ago

“ആര്യങ്കാവ് അപകടം, ലോറി തെറ്റായ ദിശയിൽ വന്നതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം”

ആരായൻകാവ്; അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ലോറി തെറ്റായ ദിശയിൽ എത്തിയതിനാൽ എന്ന്…

8 hours ago

“കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നു:സിപിഎം”

കോഴിക്കോട് : ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി…

8 hours ago