തൃക്കാക്കര: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വികസനം നന്മയുടെ മാറ്റം ആവണമെന്നും വിവര വിജ്ഞാന വിസ്ഫോടന വിജയത്തിൻ്റെ സൂത്രവാക്യം എന്ത് അറിയാം എന്നതിലുപരി അറിയാവുന്നതിനെ എങ്ങനെ ഉപയുക്തം ആക്കുന്നു എന്നതിനെ ആശ്രയിച്ചാണെന്നും വിവരസാങ്കേതിക വിദഗ്ധൻ ജിജോ ജോസഫ് ചൂണ്ടിക്കാട്ടി. തൃക്കാക്കര ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്തർദേശീയ കോൺ ഫറൻസിൻ്റെ ഉദ്ഘാടനം കൊച്ചി ഇൻഫോപാർക്ക് മുൻ സി.ഇ.ഓ ഉം, കൊച്ചി സ്മാർട്ട് സിറ്റി മുൻ സി.ഇ.ഓ ഉം ആയ ജിജോ ജോസഫ് നിർവഹിക്കുകയായിരുന്നു. ഭാരത മാതാ ഓട്ടോണമസ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ലിസി കാച്ചപ്പിള്ളി അധ്യക്ഷയായിരുന്നു. അക്കാഡമിക് ഡയറക്ടർ ഡോ. ജോൺസൺ കെ എം , കമ്പ്യൂട്ടർ സയൻസ് വകുപ്പ് തലവൻ ഡോ. ജോൺ റ്റി. ഏബ്രഹാം, ഡിസിഷൻ ട്രീ സ്ഥാപകൻ സെന്തിൽ വി ബാംഗളൂർ, കൺവീനർ ഹരികൃഷ്ണൻ പി എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പാൾ ബിനി റാണി ജോസ്, ടെക്ജൻ്ഷ്യാ ചെയർമാൻ ജോയ് സെബാസ്റ്റ്യൻ , ഡിസിഷൻ ട്രീ വൈസ് പ്രസിഡൻ്റ് ശിൽപാ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഡോ. മഹമൂദ് സെയ്ദ് അൽ ബെഹാരി (അസി. പ്രൊഫസർ, സോഹാർ യൂണിവേഴ്സിറ്റി, ഒമാൻ),ഡോ. വാസിൻ അയ്മാൻ അൽ ഖിഷ്രി ( അറബ് ഓപ്പൺ യൂണിവേഴ്സിറ്റി, ഒമാൻ), ഡോ. യൂസഫ് നാസർ അൽ ഹുസൈനി (അസി.പ്രൊഫസർ, അറബ് ഓപ്പൺ യൂണിവേഴ്സിറ്റി) ,ഷിനോജ് ചെറുവത്തൂർ ( ഇ.എം.ഇ.എ ഹെഡ് ഓഫ് ഡിസിപ്ലിൻ – ഇൻസ്‌ട്രുമെന്റെഷൻ & കണ്ട്രോൾ, സ്കോട്ലൻഡ് ),ടെക്‌ജൻഷ്യ കമ്പനിയുടെ സ്ഥാപകനും സി.ഈ.ഓ യുമായ ശ്രീ.ജോയ് സെബാസ്റ്റ്യൻ , ശ്രി , ശ്രീ.രാജേഷ് ആർ (ഐ. ബി. എം സീനിയർ എക്സിക്യൂട്ടീവ് ഐ.ടി ആർക്കിടെക്കറ്റ് , ബാംഗളൂർ), ശ്രീ.നാസിം അബ്ദുള്ള( ചെയർമാൻ, നൈക്കോ ഐ. ടി. എസ്, കൊച്ചി ), ഡോ. സുധീപ് എളയിടം (പ്രൊഫസർ, സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്, കുസാറ്റ് ) , പീറ്റർ ചെന്നൈ ( ഡിസിഷൻ ട്രീ ഐ ടി വിദഗ്ധൻ ) എന്നീ നിർമ്മിത ബുദ്ധി മെഷീൻ ലേണിംഗ് രംഗത്തെ പ്രഗൽഭ വിദഗ്ധരുടെ പ്രഭാഷണങ്ങളും നൂറിൽപ്പരം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങളിൽ പങ്കെടുക്കാനും ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനും വ്യാവസായിക വാണിജ്യ രംഗങ്ങളിലുള്ളവരും അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും പൊതുജനങ്ങളും ഉണ്ടായിരുന്നു.
കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി ഡോ. ജോൺ ടി.എബ്രഹാം, കൺവീനർമാരായ ഹരികൃഷ്ണൻ പി, ലയന ബിനു , ഒമർ അൽ അബ്ദുൽ ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അതിവിപുലമായ സംഘാടക സമിതി വിജയകരമായി പ്രവർത്തിച്ചു.
എറണാകുളം തൃക്കാക്കര ഭാരത മാതാ ഓട്ടോണമസ് കോളേജിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിംഗ് ആധാരമാക്കി നടന്ന മൂന്ന് ദിവസത്തെ ഇൻറർ നാഷണൽ കോൺഫറൻസിൻ്റെ ഉദ്ഘാടനം സ്മാർട്ട് സിറ്റിയുടെയും ഇൻഫോപാർക്കിന്റെയും മുൻ സി.ഇ. ഒ. ജിജോ ജോസഫ് നിർവ്വഹിക്കുന്നു. വകുപ്പ് തലവൻ ഡോ. ജോൺ റ്റി ഏബ്രഹാം, കൺവീനർ ഹരികൃഷ്ണൻ പി, പ്രിൻസിപ്പാൾ ഡോ.ലിസി കാച്ചപ്പിള്ളി, ഡിസിഷൻ ട്രീ കമ്പനി സ്ഥാപകൻ സെന്തിൽ ബാംഗ്ളൂർ, വൈസ് പ്രിൻസിപ്പാൾ ബിനീറാണി ജോസ്, അക്കാഡമിക് ഡയറക്ടർ ഡോ. ജോൺസൺ കെ എം , ടെക് ജൻഷ്യ കമ്പനി ചെയർമാൻ ജോയ് സെബാസ്റ്റ്യൻ എന്നിവർ സമീപം
ചണ്ഡീഗഢ്: ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?സുവർണ ക്ഷേത്രത്തിന് പ്രതിസന്ധി…
വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെയും എൽഡിഎഫ് നാളെ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് എൽഡിഎഫ് നേതൃത്വത്തിൽ ഹെഡ്…
എംസി റോഡിൽ ഇളവക്കോടാണ് അപകടമുണ്ടായത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റയാളെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…
സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ…
ആരായൻകാവ്; അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ലോറി തെറ്റായ ദിശയിൽ എത്തിയതിനാൽ എന്ന്…
കോഴിക്കോട് : ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി…