സുൽത്താൻപുർ (യുപി) : രാഹുൽ ഗാന്ധി തുന്നിയ ചെരിപ്പിന് മോഹവില 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടും വേണ്ടെന്ന് വച്ച് ചെരിപ്പുകുത്തിയായ റാം ചേത്. പകരം ആ ചെരിപ്പ് ചില്ലുകൂട്ടിൽ സൂക്ഷിക്കും. ജൂലൈ 26നാണു റാമിന്റെ ജീവിതം മാറിയത്. സുൽത്താൻപുരിലെ കോടതിയിൽ ഹാജരായി മടങ്ങുംവഴിയാണ് രാഹുൽ വഴിയരികിൽ ചെരിപ്പു തുന്നുന്ന ചെറിയ കട കണ്ടത്. അവിടെയിറങ്ങിയ രാഹുൽ വീട്ടിലെ വിശേഷങ്ങളും തൊഴിൽപ്രശ്നങ്ങളുമെല്ലാം ചോദിച്ചറിഞ്ഞു.
ചെരിപ്പു തുന്നാനും ഒട്ടിക്കാനുമെല്ലാം കൂടെക്കൂടി. അങ്ങനെ രാഹുൽ ശരിയാക്കിയ ചെരിപ്പു വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ഒട്ടേറെപ്പേർ എത്തുന്നുണ്ട്. 10 ലക്ഷമാണ് ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ട ഉയർന്ന തുക. തനിക്കൊപ്പമിരുന്നു ചെരിപ്പു തുന്നിയതോടെ രാഹുലും കടയുടെ പങ്കാളിയായെന്നു റാം പറയുന്നു. നാട്ടിൽ റാം താരമായതോടെ ഉദ്യോഗസ്ഥരും പ്രശ്നങ്ങൾ ചോദിച്ചെത്താൻ തുടങ്ങി. 2018 മേയിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്ട കേസിൽ ഹാജരാകാനാണ് രാഹുൽ സുൽത്താൻപുരിലെത്തിയത്.
തിരുവനന്തപുരം:വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന…
കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…
ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…
കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…