ലോകവയോജന ദിനത്തിൽ *സെക്രട്ടറിയറ്റ് പടിക്കൽ *വയോജന സദസ് സംഘടിപ്പിച്ചു .
ലോക വയോജന ദിനത്തിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സെക്രട്ടറിയറ്റ് പടിക്കൽ വയോജന സദസ് സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സദസ്സ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എൻ. അനന്തകൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ, ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ , കുസുമം ആർ പുന്നപ്ര, എൻ. ആർ. സി. നായർ, എ.നിസാറു ദീൻ, എൽ. ഗോപീകൃഷ്ണൻ, ജി.ഹരി, കെ.പ്രഭാകരൻ, പി.വിജയമ്മ . ജീ. കൃഷ്ണൻകുട്ടി, കെ.എൽ. സുധാകരൻ, എ.എം. ദേവദത്തൻ , ജീ .സുരേന്ദ്രൻ പിള്ള, വഞ്ചിയൂർ ഗോപാലകൃഷ്ണൻ , പി.പി. ചെല്ലപ്പൻ,കരമന ചന്ദ്രൻ, ബി. ഇന്ദിരാദേവി, ആർ. കെ. സതീശൻ എന്നിവർ പ്രസംഗിച്ചു.
വയോജനങ്ങളുടെ അറിവും അനുഭവ സമ്പത്തും സംഭാവനകളും സ്മരിക്കാനും ആഘോഷിക്കാനുമാണ് ദിനാചരണം. വാർധക്യത്തിലെത്തിയവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ സമൂഹത്തിൻ്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാനും ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നു.
ഐക്യരാഷ്ട്രസഭയാണ് ദിനാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ ജനമൈത്രി പോലീസിന്‍റെ വയോജന ദിനാചരണം.
അന്താരാഷ്ട്ര വയോജന ദിനം സര്‍ക്കാര്‍ അഗതി മന്ദിരത്തിലെ വയോധികര്‍ക്കൊപ്പം ആചരിച്ച് കൊല്ലം സിറ്റി ജനമൈത്രി പോലീസ്. വയോജന ദിനത്തില്‍ അഗതി മന്ദിരത്തിലെത്തിയ മുതിര്‍ന്ന പോലീസും സ്റ്റുഡന്‍റസ് പോലീസും വയോധികര്‍ക്കൊപ്പം തങ്ങളുടെ ദിവസം ചെലവഴിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തേരെസ ജോണ്‍ ഐ.പി.എസിന്‍റെ നിര്‍ദ്ദേശ പ്രകാരം ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസറും അഡീഷണല്‍ എസ്.പിയുമായ ജീജി.എന്‍ ന്‍റെ നേതൃത്വത്തിലാണ് പോലീസ് സംഘം അഗതി മന്ദിരത്തിലെത്തിയത്. വാര്‍ദ്ധക്യത്തിലെ അവശതകള്‍ മറന്ന് വയോധികര്‍ പോലീസ് സംഘത്തിന് ഒപ്പം ചേര്‍ന്ന് പാട്ടുപാടി, തുടര്‍ന്ന് അഗതി മന്ദിരം സൂപ്രണ്ട് വല്‍സലന്‍റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന സമാപന യോഗത്തിന്‍റെ ഉദ്ഘാടനം അഡീ. എസ്.പി ജീജി എന്‍ നിര്‍വ്വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ആഫീസര്‍ ഹരികുമാരന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.ഓ.എ ജില്ലാ സെക്രട്ടറി ജിജൂ സി നായര്‍, കൊല്ലം ഈസ്റ്റ് എസ്.ഐ സുമേഷ്, ക്രൈം ബ്രാഞ്ച് എസ്. ഐ സുരേഷ്കുമാര്‍, എ.എസ്.ഐ ബിനു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സൈക്കോളജിസ്റ്റുകളായ കാള്‍ട്ടണ്‍ ഫെര്‍ണാണ്ടസ്, സുവിദ്യ ബിനോജ് എന്നിവര്‍ മാനസിക വ്യഥ അനുഭവപ്പെടുന്ന അന്തേവാസികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.
വൈക്കം ഇണ്ടംതുരുത്തി മനയിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംഘടിപ്പിച്ച ലോക വയോജന ദിനാചരണം സി.കെ. ആശ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു. സി. പി. ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു.സംഘടനാ നേതാക്കളായ കെ.കെ. നീലകണ്ഠക്കുറുപ്പ്, ഡി. സി. അപ്പുക്കുട്ടൻ എന്നിവർസംസാരിച്ചു.
അഹമ്മദാബാദ്:ഗുജറാത്തിലെ ബാനസ്കാന്ത ജില്ലയിൽ പാലൻപൂർ അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് പൈപ്പ് ലൈൻ ജോലിക്കിടയിൽ അപകടത്തിൽ…
മുംബൈ:ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച…
എസ്.കെ.എം.ജെ സ്‌കൂള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രം · രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും · ആദ്യം എണ്ണുന്നത് തപാല്‍…
രാജസ്ഥാൻ: മരിച്ചതായി സ്ഥിരീകരിച്ചയാള്‍ ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ബധിരനും മൂകനുമാണ് ഡോക്ടര്‍മാര്‍ മരിച്ചതായി…
കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ അംഗവും മുൻ റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡി സാജുവിന്റെ സ്മരണാർത്ഥം കേരള…
കണ്ണനല്ലൂർ, പരവൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. ചേരിക്കോണം ചരുവിള…