ഉത്തരാഖണ്ഡിലെ തെഹ്‌രിയിലെ ഹോട്ടൽ മേഘസ്‌ഫോടനത്തിൽ ഒലിച്ചുപോയി. സംഭവത്തിൽ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്.കൂടാതെ ഷിംല ജില്ലയിൽ സമേജ് ഖാഡ് മേഖലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ 19 പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനായി എൻ ഡി ആർ എഫ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു.
കേദാർനാഥ് തീർത്ഥാടന പാതയിൽ മേഘവിസ്ഫോടനം. മന്ദാകിനി നദി കരകവിഞ്ഞതോടെ കേദാർനാഥ്-സോൻപ്രയാഗ്-ഗൗരി കുണ്ഡ് റൂട്ടിൽ വെള്ളം കയറി. മുൻകരുതൽ നടപടിയായി ദുരന്തബാധിത മേഖലകളിലെ മാർക്കറ്റുകളും ഹോട്ടലുകളും അധികൃതർ ഒഴിപ്പിച്ചു.
കേദാർനാഥ് തീർത്ഥാടകർ കാൽനടയായി സഞ്ചരിക്കുന്ന ഭീം ബാലി പാത സഞ്ചാരയോഗ്യമല്ലാതായെന്നാണ് വിവരം. 200-ഓളം പേർ ഇവിടെ കുടുങ്ങി കിടക്കുകയാണ്. ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്ക സാഹചര്യം മുന്നിൽ കണ്ട് കേദാർനാഥ് തീർത്ഥാടനം താത്കാലികമായി നിർത്തിവച്ചു. മന്ദാകിനി നദിയുടെ തീരത്തുള്ളവരെ എസ്ഡിആർഎഫ് ഒഴിപ്പിക്കുകയാണ്.
സംസ്ഥാനത്തും മഴ കനക്കുകയാണ്. അതിതീവ്ര മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
തിരുവനന്തപുരം:വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന…
കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…
ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…
കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…